ഗാലെയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ലീഡ്

Published : Nov 07, 2018, 05:24 PM ISTUpdated : Nov 07, 2018, 05:48 PM IST
ഗാലെയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ലീഡ്

Synopsis

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ക്ക് 177 റണ്‍സ് ലീഡായി. നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 342ന് പുറത്തായി.

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ക്ക് 177 റണ്‍സ് ലീഡായി. നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 342ന് പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് 203 റണ്‍സാണ് ആദ്യ ഇന്നിങ്‌സിലെടുക്കാന്‍ സാധിച്ചത്. 139 റണ്‍സ് ലീഡാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയത്. 

മൊയീന്‍ അലിയുടെ നാല് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ലങ്കയെ തകര്‍ത്തത്. മറ്റൊരു സ്പിന്നറായ ആദില്‍ റഷീദ് രണ്ട് വിക്കറ്റെടുത്തു. 52 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസിന് മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമല്‍ 33 റണ്‍സെടുത്തു.

ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബെന്‍ ഫോക്‌സിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് തുണയായത്. 107 റണ്‍സെടുത്ത താരത്തിന് 48 റണ്‍സുമായി സാം കുറന്‍ മികച്ച പിന്തുണ നല്‍കി. ലങ്കയ്ക്ക് വേണ്ടി ദില്‍റുവാന്‍ പെരേര അഞ്ച് വിക്കറ്റ് വീഴ്ത്തി. സുരംഗ ലക്മലിന് മൂന്ന് വിക്കറ്റുണ്ട്. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് വിക്കറ്റുകളൊന്നും നഷ്ടമായിട്ടില്ല. റോറി ബേണ്‍സ് (110, കീറ്റണ്‍ ജെന്നിങ്‌സ് എന്നിവരാണ് ക്രീസില്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍