ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിന്‍റെ കുതിപ്പിന് സിറ്റിയുടെ ബ്രേക്ക്!

Published : Jan 04, 2019, 09:00 AM IST
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിന്‍റെ കുതിപ്പിന് സിറ്റിയുടെ ബ്രേക്ക്!

Synopsis

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ വമ്പന്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തോല്‍പ്പിച്ചു.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ വമ്പന്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തോല്‍പ്പിച്ചു. ലീഗില്‍ തുടര്‍ച്ചയായി 20 കളികളിലും തോല്‍വിയറിയാതെ മുന്നേറിയ ലിവര്‍പൂളിന്റെ ജൈത്രയാത്രക്കാണ് സിറ്റി അന്ത്യം കുറിച്ചത്. 

40-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഗോളിലൂടെ സിറ്റി മുന്നിലെത്തി. 64-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ സമനില ഗോള്‍ നേടിയെങ്കിലും 72-ാം മിനിറ്റില്‍ ലെറോയ് സെയ്ൻ സിറ്റിയുടെ വിജയഗോള്‍ നേടി. ഇതോടെ പോയിന്റ് നിലയില്‍ മുന്നിലുള്ള ലിവര്‍പൂളിന് തൊട്ടു പിന്നിലായി മാഞ്ചസ്റ്റര്‍ സിറ്റി എത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിനീഷ്യസ്‌ ജൂനിയറിനെ മൗറീഞ്ഞോ കൈവിടുന്നു, റയല്‍മാഡ്രിഡിന്റെ സ്‌റ്റാര്‍ട്ടിംഗ്‌ ലൈനപ്പില്‍ നിന്ന്‌ പുറത്താകുമെന്ന്‌ റിപ്പോര്‍ട്ട്‌
എം എല്‍ എസ്‌ ഗോള്‍ഡന്‍ ബൂട്ടിന്‌ വീണ്ടും മെസിത്തിളക്കം, തുടരെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം, ചരിത്രം സൃഷ്ടിച്ച്‌ ലിയോ