പീരങ്കിപ്പട മുന്നേറുന്നു; വാറ്റ്ഫോര്‍ഡും വീണു!

By Web TeamFirst Published Sep 30, 2018, 9:31 AM IST
Highlights

സീസണില്‍ ശ്രദ്ധേയ നേട്ടങ്ങളുണ്ടാക്കിയ വാറ്റ്ഫോര്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ആഴ്‌സണല്‍. ടോട്ടനം  രണ്ട് ഗോളിന് ഹഡേഴ്സ്
ഫീൽഡിനെ തോൽപിച്ചു.

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സനലിന് വീണ്ടും ജയം. സീസണില്‍ ശ്രദ്ധേയ നേട്ടങ്ങളുണ്ടാക്കിയ വാറ്റ്ഫോര്‍ഡിനെ ആണ് പീരങ്കിപ്പട തോൽപ്പിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ജയം. എണ്‍പത്തിയൊന്നാം മിനിറ്റില്‍ ക്രെയ്ഗ് കാത്ത്കാര്‍ട്ടിന്‍റെ സെൽഫ്ഗോളില്‍ ആഴ്സനല്‍ മുന്നിലെത്തി. 83-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലിന്‍റെ ഗോളില്‍ പീരങ്കിപ്പട ജയം പൂര്‍ത്തിയാക്കി.

ഏഴ് കളിയിൽ ആഴ്സനലിന് പതിനഞ്ചും വാറ്റ്ഫോര്‍ഡിന് 13ഉം പോയിന്‍റ് വീതം ഉണ്ട്. മറ്റൊരു മത്സരത്തിൽ ടോട്ടനം എതിരില്ലാത്ത രണ്ട് ഗോളിന് ഹഡേഴ്സ്
ഫീൽഡിനെ തോൽപിച്ചു. ഹാരി കെയ്നാണ് രണ്ട് ഗോളും നേടിയത്. 

click me!