ക്രിസ്റ്റലിനെ തളച്ച് ചെല്‍സി; ഹാംബര്‍ഗറിനെ വീഴ്ത്തി ബയേണ്‍

By Web DeskFirst Published Mar 11, 2018, 9:37 AM IST
Highlights
  • ബയേണിനായി റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്ക് ഹാട്രിക്ക്

ചെല്‍സി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാംപ്യന്മാരായ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. മത്സരത്തിന്റെ ഇരുപത്തിയ‌ഞ്ചാം മിനിറ്റില്‍ ചെല്‍സിക്ക് വേണ്ടി വില്ല്യനും മുപ്പത്തിരണ്ടാം മിനിറ്റില്‍ മാര്‍ട്ടിന്‍ കെല്ലിയും ഗോള്‍ നേടി. മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റില്‍ മാത്രമാണ് പാട്രിക് അനോള്‍ട്ടിന് ക്രിസ്റ്റല്‍ പാലസിന് വേണ്ടി ആശ്വാസഗോള്‍ നേടാനായത്.

അതേസമയം ജര്‍മ്മന്‍ ഫുട്ബോള്‍ ലീഗില്‍ ഹാംബര്‍ഗര്‍ എസ് വിയെ മറുപടിയില്ലാത്ത ആറ് ഗോളിന് ബയേണ്‍ തകര്‍ത്തു. ബയേണിനായി റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഹാട്രിക്ക് നേടി. 12, 19, 90 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്സ്കിയുടെ ഗോളുകള്‍. ഫ്രാങ്ക് റിബറി രണ്ടും ആര്യന്‍ റോബന്‍ ഒരു ഗോള്‍ വീതവും നേടി. സീസണില്‍ 26 കളിയില്‍ 66 പോയിന്‍റുമായി ബയേണ്‍ ബഹുദൂരം മുന്നിലാണ്.

click me!