
ഇന്ത്യന്‍ ക്രിക്കറ്റിലെ പാര്‍ട് ടൈം നായകന്‍ രോഹിത്ത് ശര്‍മ ശ്രീലങ്കയ്ക്കെതിരേയുള്ള രണ്ടാം മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയത്. മൂന്നാം തവണ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയതുകൊണ്ട് മാത്രമല്ല അന്ന് വാര്‍ത്തകളില്‍ ഇടം നേടിയത്. രോഹിത്തിന്റെ രണ്ടാം വിവാഹ വാര്‍ഷികം കൂടിയായിരുന്നു അന്ന്.
ഡബിള്‍ സെഞ്ച്വറി നേടിയതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടയില്‍ രോഹിത്ത് തന്റെ മോതിരവിരലില്‍ ചുംബിച്ചുകൊണ്ടാണ് ഭാര്യ റിതികയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. മൊഹാലിയിലെ ഗ്യാലറിയിലിരുന്നു ആനന്ദ കണ്ണീര്‍ പൊഴിച്ചായിരുന്നു രോഹിത്തിന്റെ ഭാര്യ റിതിക ഈ വിവാഹ സമ്മാനം ഏറ്റുവാങ്ങിയത്. ഇതാണ് രോഹിത്തിന്‍റെ മുന്‍ കാമുകി സോഫിയ ഹയാത്തിനെ ചൊടിപ്പിച്ചിരിക്കുന്നത്.രോഹിത്ത് തന്റെ ഭാര്യ റിതികയ്ക്ക് ഈ ഡബിള്‍ സെഞ്ച്വറി സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞതിനെയാണ് സോഫിയ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
‘രോഹിത്ത് വിജയങ്ങള്‍ നേടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പക്ഷെ ലിംഗവിവേചനം വിജയാഘോഷങ്ങള്‍ക്ക വരെ കാണിക്കുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ക്രിക്കറ്റ് ഒരു ബാറ്റ് ബോള്‍ ഗെയിം മാത്രമാണ് . രോഹിത്തൊരു പുരുഷനായതുകൊണ്ട് മാത്രമാണ് ജനങ്ങള്‍ കൈയ്യടിക്കുന്നത്’ സോഫിയ പറഞ്ഞു.
ശാരീരിക വെല്ലുവിളികളെ എല്ലാം മറികടന്ന് കാഞ്ചന്‍മാല പണ്ട് ഒളിപ്ക്‌സില്‍ സ്വര്‍ണം നേടി. അപ്പോഴൊന്നും അവരെ പ്രോത്സാഹിപ്പിക്കാന്‍ ഒരാള്‍പോലുമ ഉണ്ടായില്ല. അവര്‍ക്കാണ് കൂടുതല്‍ പ്രോത്സാഹനം വേണ്ടത് . അത്തരം വിജയങ്ങളെ ആരും ആഘോഷിക്കാറില്ല. എനിക്ക് അത്തരം വിജയങ്ങള്‍ ആഘോഷിക്കാനാണ് ഇഷ്ടം. ഒരു ഡബിള്‍ സെഞ്ച്വറിയില്‍ ആഘോഷം കണ്ടെത്താന്‍ എനിക്ക് കഴിയുന്നില്ല.’ സോഫിയ കൂട്ടിച്ചേര്‍ത്തു.
രോഹിത്ത് തന്‍റെ ഡബിള്‍ സെഞ്ചറി ഭാര്യായ റിതികയ്ക്ക് സമര്‍പ്പിച്ചതിനേക്കുറിച്ച് സോഫിയ പ്രതികരിച്ചതിങ്ങനെയാണ് ‘ രോഹിത്തിന്‍റെ വിജയം അയാളുടെ പങ്കാളിക്ക് സമര്‍പ്പിക്കുന്നത് ഇതാദ്യമൊന്നുമല്ല. പണ്ട് രോഹിത്തും താനുമായും പ്രണയത്തിലായിരുന്നപ്പോഴും രോഹിത്തിന്റെ വിജയം എനിക്ക് സമര്‍പ്പിച്ചിരുന്നു.
അന്നൊക്കെ രോഹിത്ത് കളിയില്‍ പരാജയപ്പെടുമ്പോള്‍ ഞാന്‍ കരയുമായിരുന്നു. എന്തായാലും എനിക്ക് സന്തോഷമുണ്ട് എന്നില്‍ നിന്നും രോഹിത്തിനെ അകറ്റി നിര്‍ത്തുന്ന ഒരാളെ അദ്ദേഹം കണ്ടെത്തിയതില്‍’ സോഫിയ പറഞ്ഞു. രോഹിത്ത് ശര്‍മയും ബ്രിട്ടീഷ് ഇന്ത്യന്‍ മോഡലുമായ സോഫിയ ഹയാത്തും 2012 മുതലായിരുന്നു പ്രണയത്തിലായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!