എഫ് എ കപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; ജയിച്ചാല്‍ ചെല്‍സിക്ക് റെക്കോര്‍ഡ്

Published : Feb 18, 2019, 09:03 AM ISTUpdated : Feb 18, 2019, 09:06 AM IST
എഫ് എ കപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; ജയിച്ചാല്‍ ചെല്‍സിക്ക് റെക്കോര്‍ഡ്

Synopsis

ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ചെൽസി രാത്രി ഒരു മണിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഇന്നും ജയിച്ചാൽ എഫ് എ കപ്പിൽ തുടർച്ചയായി അഞ്ച് തവണ യുണൈറ്റഡിനെ തോൽപിക്കുന്ന ടീമെന്ന റെക്കോർഡ് ചെൽസിക്ക് സ്വന്തമാവും.

ലണ്ടന്‍: എഫ് എ കപ്പ് ഫുട്ബോളിൽ ഇന്ന് സൂപ്പർ പോരാട്ടം. ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ചെൽസി രാത്രി ഒരു മണിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഉൾപ്പടെ അവസാന നാല് തവണ ഏറ്റുമുട്ടിയപ്പോഴും ചെൽസിക്കായിരുന്നു ജയം. ഇന്നും ജയിച്ചാൽ എഫ് എ കപ്പിൽ തുടർച്ചയായി അഞ്ച് തവണ യുണൈറ്റഡിനെ തോൽപിക്കുന്ന ടീമെന്ന റെക്കോർഡ് ചെൽസിക്ക് സ്വന്തമാവും. 

താൽക്കാലിക കോച്ച് ഒലേ സോൾഷെയറിന് കീഴിൽ ആദ്യ തോൽവി നേരിട്ടാണ് യുണൈറ്റഡ് ഇറങ്ങുന്നത്. ചാമ്പ്യൻസ് ലീഗിൽ പി എസ് ജിയാണ് യുണൈറ്റഡിനെ വീഴ്ത്തിയത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് ആറ് ഗോളിനും ബോൺമൗത്തിനോട് നാല് ഗോളിനും തോറ്റതോടെ ചെൽസി കോച്ച് മൗറീസിയോ സാറിക്ക് ഏറെ നിർണായകമാണ് ഈ മത്സരം. യുണൈറ്റഡിനോടും തോൽവി നേരിട്ടാൽ സാറിയുടെ കസേര തെറിച്ചേക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

എങ്ങനെ നന്ദി പറയും ലോകം! ആരാധകരെ ഞെട്ടിച്ച് മഞ്ഞക്കുപ്പായത്തിൽ ഇനി ഇല്ല എന്ന് പ്രഖ്യാപിച്ച് നെയ്മർ
'എന്‍റെ രക്തവും ജീവനും നൽകി പൊരുതി, ഇനിവയ്യ'; ബ്രസീല്‍ ആരാധകരെ നിരാശയിലാഴ്ത്തി വിരമിക്കല്‍ തീരുമാനം ആവര്‍ത്തിച്ച് നെയ്മർ