ആ ഫൗളില്‍ സലായ്ക്കൊപ്പം, റാമോസിനെ കടന്നാക്രമിച്ച് ആരാധകര്‍

Web Desk |  
Published : May 27, 2018, 11:49 AM ISTUpdated : Jun 29, 2018, 04:10 PM IST
ആ ഫൗളില്‍ സലായ്ക്കൊപ്പം, റാമോസിനെ കടന്നാക്രമിച്ച് ആരാധകര്‍

Synopsis

ആ ഫൗളില്‍ സലായ്ക്കൊപ്പം റാമോസിനെ കടന്നാക്രമിച്ച് ആരാധകര്‍

കീവ്: ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് നായകന്‍ സര്‍ജിയോ റാമോസിന്റെ ഫൗളില്‍ ലിവര്‍പൂള്‍ താരം സലാ കണ്ണീരോടെ കളം വിടുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം സലാഹിനൊപ്പമായിരുന്നു. റാമോസിന്റെ ഫൗളില്‍ റഫറി കാര്‍ഡ് നല്‍കിയില്ലെന്ന് മാത്രമല്ല, പരിക്ക് പറ്റി സലാഹ് മടങ്ങുമ്പോള്‍ താരത്തെ നോക്കി റാമോസ് ചിരിക്കുന്ന വീഡിയോയും പുറത്തുവന്നത് ആരാധകരെ ഏറെ ചൊടിപ്പിച്ചു.

മത്സരത്തിന്റെ 25ാം മിനിറ്റിലായിരുന്നു സംഭവം. പന്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഈജിപ്ഷ്യന്‍ താരം. എന്നാല്‍ മത്സരത്തിലുടനീളം വിടാതെ മാര്‍ക്ക് ചെയ്ത റാമോസ് കൈപ്പിടിച്ച് വീഴ്ത്തുകയായിരുന്നു. 

സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. റാമോസിന്റെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലുമെല്ലാം താരത്തിന്‍റെ പ്രവര്‍ത്തി തരംതാണുപോയെന്ന വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. ഫുട്‌ബോള്‍ ചരിത്രത്തിന് തന്നെ നാണക്കേടായെന്ന് ചിലര്‍ റാമോസിനെ കുറ്റപ്പെടുത്തി. എന്നാല്‍ റാമോസിന്റെ നീക്കത്തെ പിന്തുണച്ച് ചെല്‍സി മുന്‍ താരം ഫ്രാങ്ക് ലംപാര്‍ഡും മാഞ്ചസ്റ്റര്‍ മുന്‍ പ്രതിരോധ താരം റിയോ ഫെര്‍ഡിനാന്‍ഡും രംഗത്തെത്തിയിരുന്നു. 
 



 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മോദിയുടെ ഇടപെടലിന് പിന്നാലെ കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം, ഫെബ്രുവരി 14 ന് ഐഎസ്എൽ കിക്കോഫ്; 14 ടീമുകളും കളത്തിലിറങ്ങും, മത്സരങ്ങൾ കൊച്ചിയിലും
അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്‍റിൽ കേരളത്തിന് ആദ്യ തോല്‍വി, ഛത്തീസ്ഗഢിന്‍റെ ജയം 6 വിക്കറ്റിന്