രവി ശാസ്‌ത്രിക്ക് ചുട്ടമറുപടിയുമായി സൗരവ് ഗാംഗുലി

By Web DeskFirst Published Jun 29, 2016, 4:55 PM IST
Highlights

കൊല്‍ക്കത്ത: അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രവി ശാസ്ത്രിക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. കുംബ്ലെയുടെ നിയമനത്തിന് പിന്നില്‍ താനാണെന്നാണ് ശാസ്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹം വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്ന് ഗാംഗുലി വ്യക്തമാക്കി. ശാസ്ത്രിയുടെ ആരോപണം തന്നെ വേദനിപ്പിച്ചുവെന്നും ഗാംഗുലി പറഞ്ഞു.

ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലിയെ വിമര്‍ശിച്ച് നേരത്തെ രവി ശാസ്‌ത്രി രംഗത്തുവന്നിരുന്നു.  ഗാംഗുലിയെ ഏല്‍പിച്ച ചുമതല കൃത്യമായി നിറവേറ്റണെന്നും പദവിയോട് മാന്യത പുലര്‍ത്തണമെന്നും രവി ശാസ്ത്രി പറഞ്ഞിരുന്നു. പരിശീലകനെ കണ്ടെത്താനുള്ള അഭിമുഖത്തില്‍ തന്റെ ഊഴമെത്തിയപ്പോള്‍ ഗാംഗുലി പങ്കെടുത്തില്ലെന്നും ശാസ്ത്രി ആരോപിക്കുന്നു. താന്‍ വളരെയേറെ
നിരാശനാണ്. അഭിമുഖത്തിന് എത്തുന്ന ആളോട് ഇങ്ങനെ അല്ല പെരുമാറേണ്ടത്. ഇനിയെങ്കിലും ഗാംഗുലി ഇങ്ങനെ പെരുമാറരുതെന്നും ശാസ്ത്രി പറയുന്നു.

രവി ശാസ്ത്രിയെ മറികടന്ന് ഗാംഗുലിയുയെ പിന്തുണയോടെയാണ് അനില്‍ കുംബ്ലെ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് ശേഷമാണ് ശാസ്ത്രിയുടെ പ്രതികരണം.

click me!