കോലിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗംഭീര്‍; കുംബ്ലയെ പുറത്താക്കിയത് ഇരുണ്ട അധ്യായം

Published : Dec 22, 2018, 02:44 PM IST
കോലിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗംഭീര്‍; കുംബ്ലയെ പുറത്താക്കിയത് ഇരുണ്ട അധ്യായം

Synopsis

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍. ഓസീസ് പര്യടനത്തില്‍ കോലിയുടെ സ്ലെഡ്ജിങ്ങും മറ്റുമാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. കോലി ഒരു രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന നായകനാണെന്ന് ഓര്‍ക്കണമെന്നും ഒരുപാട് പേര്‍ക്ക് മാതൃകയാണെന്നും ഗംഭീര്‍ ഓര്‍മിപ്പിച്ചു.

ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍. ഓസീസ് പര്യടനത്തില്‍ കോലിയുടെ സ്ലെഡ്ജിങ്ങും മറ്റുമാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. കോലി ഒരു രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന നായകനാണെന്ന് ഓര്‍ക്കണമെന്നും ഒരുപാട് പേര്‍ക്ക് മാതൃകയാണെന്നും ഗംഭീര്‍ ഓര്‍മിപ്പിച്ചു.

ഗംഭീര്‍ തുടര്‍ന്നു... ആക്രമണോത്സുകതയും സ്ലെഡ്ജിങ്ങും നല്ലതാണ്. എന്നാല്‍ ക്രിക്കറ്റില്‍ നിയമങ്ങളുണ്ട്, അതിര്‍ത്തികളുണ്ട്. അതിനപ്പുറത്തേക്ക് കടക്കാതെ നോക്കേണ്ടത് ഏതൊരു താരത്തിന്റേയും കടമയാണ്. അതിന്റെ കാരണം ടീമിന്റെ നായകന്‍ എന്നാല്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഒരുപാട് പേരുടെ മാതൃകാതാരമാണ് കോലി. രാജ്യത്തിന്റെ അംബാസിഡര്‍ കൂടിയാണ്. അങ്ങനെയുള്ളൊരാള്‍ ഒരു പരിധിക്കപ്പുറം കടക്കുന്നത് ശരിയല്ലെന്ന് ഗംഭീര്‍.

അനില്‍ കുംബ്ലയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇരുണ്ട അധ്യായം ഗംഭീര്‍. 15 പേര്‍ ഒരാള്‍ക്കക്കെതിരെ നിന്നാല്‍ തീര്‍ച്ചയായും അയാള്‍ക്ക് പോവാം. എന്നാല്‍ ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് പരിശീലകനെ മാറ്റുകയെന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്. പരിശീലകന്‍ എന്നത് ഒരാളുടെ മാത്രം പരിശീലകനല്ല. ടീമിലെ എല്ലാവരുടെയും പരിശീലകനാണ്. അതുക്കൊണ്ട് തന്നെ ഇത്തരം ഈഗോ ഒഴിവാക്കണം. ക്യാപ്റ്റന്‍ എന്നത് ഒരു രാജ്യത്തിന്റെ മൊത്തം പ്രതിനിധിയാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ ലേലത്തില്‍ ലോട്ടറി അടിച്ചു, ഹണിമൂണ്‍ മാറ്റിവെച്ച് ടൂര്‍ണമെന്‍റില്‍ ലക്നൗവിനായി കളിക്കാന്‍ ഓസീസ് താരം
അണ്ടര്‍ 19 ഏഷ്യാ കപ്പ്, ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടത്തിൽ വില്ലനായി മഴ, മത്സരം ഉപേക്ഷിച്ചാല്‍ ഫൈനലിലെത്തുക ഈ ടീം