
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആരാധകരുടെ ആഹ്വാനത്തെ വിമര്‍ശിച്ച് ജര്‍മന്‍ ഇതിഹാസതാരം. 1990ല്‍ ജര്‍മനിയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ലോതര്‍ മാത്തേവൂസാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ വിമര്‍ശിച്ചത്. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാത്തേവൂസ്.
അദ്ദേഹം തുടര്‍ന്നു.. ഒരു മത്സരത്തില്‍ ആഗ്രഹിച്ച ഫലം എപ്പോഴും ലഭിക്കണമെന്നില്ല. ഇവിടെ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാണ്. ആരാധകരുടെ പിന്തുണ എപ്പോഴും വേണം. ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ പ്രതികരണമെന്നും മുന്‍ ജര്‍മന്‍ താരം വ്യക്തമാക്കി.
ജംഷഡ്പുര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ പതിനായിരത്തില്‍ താഴെയുള്ള ആരാധകര്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്ക്കാനെത്തിയത്. ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിനെ പിന്തുണയ്‌ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!