മാക്‌സ്‌വെല്‍ മിന്നി; ഓസീസിന് ട്വന്റി-20യിലെ ഉയര്‍ന്ന സ്കോര്‍

Published : Sep 06, 2016, 05:30 AM ISTUpdated : Oct 04, 2018, 10:35 PM IST
മാക്‌സ്‌വെല്‍ മിന്നി; ഓസീസിന് ട്വന്റി-20യിലെ ഉയര്‍ന്ന സ്കോര്‍

Synopsis

പല്ലെക്കല്ലെ: ഓസ്ട്രേലിയന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഗ്ലെന്‍ മാക്സ്‌വെല്‍ രാജകീയമാക്കിയപ്പോള്‍ ഓസ്ട്രേലിയ എത്തിപ്പിടിച്ചത് രാജ്യാന്തര ട്വന്റി-20യിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ 65 പന്തില്‍ 145 റണ്‍സടിച്ച മാക്‌സ്‌വെല്ലിന്റെ കരുത്തില്‍ ഓസീസ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തു. കെനിയക്കെതിരെ ശ്രീലങ്ക കുറിച്ച 260 റണ്‍സിന്റെ ടീം ടോട്ടലാണ് ഓസീസ് ഇന്ന് മറികടന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു നേടിയ 263 റണ്‍സിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ഓസീസിനായി. ശ്രീലങ്കയുടെ മറുപടി 20 ഓവറില്‍ 178 റണ്‍സിലൊതുങ്ങിയപ്പോള്‍ ഓസീസ്  സ്വന്തമാക്കിയത് 85 റണ്‍സിന്റെ കൂറ്റന്‍ ജയം. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 263/3, ശ്രീലങ്ക 20 ഓവറില്‍ 178/9.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഓപ്പണറായാണ് മാക്സ്‌വെല്‍ ഇറങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍ക്കൊപ്പം(28) അഞ്ചോവറില്‍ 57 റണ്‍സടിച്ച ഓസീസ് പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഖവാജ(36), ഹെഡ്(45) എന്നിവരും മാക്‌സ്‌വെല്ലിന് മികച്ച പിന്തുണ നല്‍കി. 27 പന്തില്‍ 50 തികച്ച മാക്സ്‌വെല്ലിന് സെഞ്ചുറിയിലേക്കെത്താന്‍ വേണ്ടിവന്നത് 49 പന്തുകള്‍.

സെഞ്ചുറിക്കുശേഷവും തകര്‍ത്തടിച്ച മാക്സ്‌വെല്‍ 65 പന്തില്‍ 145 റണ്‍സുമായി പുറത്താകാതെ നിന്നു. 14 സിക്സറും ഒമ്പത് ബൗണ്ടറിയും അടങ്ങുന്നതാണ് മാക്സ്‌വെല്ലിന്റെ ഇന്നിംഗ്സ്. കഴിഞ്ഞ ആഴ്ച ലങ്കയുടെ പേരിലുണ്ടായിരുന്ന ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ ഇംഗ്ലണ്ട് മറികടന്നിരുന്നു. ഇപ്പോഴിതാ ലങ്കയുടെ പേരിലുണ്ടായിരുന്ന ട്വന്റി-20യിലെ ഉയര്‍ന്ന സ്കോറിന്റെ റെക്കോര്‍ഡും തകര്‍ന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോര്‍ഡ് ഇപ്പോഴും ലങ്കയുടെ പേരിലാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സീസണിലെ അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് പ്രകടനം; വിക്കറ്റ് നേട്ടത്തിന് സഹായിച്ചതെന്തെന്ന് വ്യക്തമാക്കി അശ്വനി കുമാര്‍
'ധോണിയെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്; കടുത്ത വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍