ക്യാച്ച് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്.!

By Web DeskFirst Published Dec 31, 2017, 2:54 PM IST
Highlights

വിന്‍ഡീസുമായ ടി20യില്‍ ഗ്ലെന്‍ ഫിലിപ്പ്‌സ് എടുത്ത ക്യാച്ചാണ് ഇപ്പോള്‍ ഓണ്‍ലൈനിലെ ക്രിക്കറ്റ് വിശേഷം. 21-മത്തെ  വയസില്‍ ന്യൂസിലാന്‍റിന്‍റെ സ്റ്റംപ് കാക്കാന്‍ എന്തുകൊണ്ട് തന്നെ ഏല്‍പ്പിച്ചു എന്നു തെളിയിച്ചു കൊടുക്കുന്ന പ്രകടനമാണ് ഗ്ലെന്‍ ഫിലിപ്പ്‌സ് കാഴ്ചവെച്ചത്. വെസ്റ്റ്ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇടിവെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന്‍റെ ക്യാച്ചെടുത്താണ് ഇദ്ദേഹം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. 

സെത്ത് റാന്‍സി എറിഞ്ഞ ഓവറിലെ ഒരു ബോളില്‍ പുള്‍ഷോട്ടിന് ശ്രമിച്ച ഗെയിലിന് പിഴക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ക്ക് മുകളിലൂടെ പോയ പന്തിനെ ഫിലിപ്പ്സ് പിന്തുടര്‍ന്ന് ഉഗ്രന്‍ ഡൈവിങ്ങിലൂടെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

40 ബോളില്‍ നിന്ന് 55 റണ്‍സെടുത്ത ഫിലിപ്പ്സ് ബാറ്റുകൊണ്ടും തിളങ്ങിയ ഫിലിപ്പ്‌സാണ് കളിയിലെ കേമനായത്. മത്സരത്തില്‍ 47 റണ്‍സിന് കിവികള്‍ വിജയിച്ചു.

click me!