ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ടെസ്റ്റ് വേദിയായി ഉയരാനാവുമെന്ന് ഡേവിഡ് ബൂണ്‍

Published : Sep 07, 2016, 08:02 AM ISTUpdated : Oct 04, 2018, 05:34 PM IST
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ടെസ്റ്റ് വേദിയായി ഉയരാനാവുമെന്ന് ഡേവിഡ് ബൂണ്‍

Synopsis

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിന് പ്രശംസയുമായി ഓസ്‍ട്രേലിയന്‍ ക്രിക്കറ്റ് വിസ്മയം ഡേവിഡ് ബൂണ്‍.ടെസ്റ്റ് വേദിയായി ഉയരാന്‍ സ്റ്റേഡിയത്തിന് കഴിയുമെന്ന് ബൂണ്‍ പറഞ്ഞു. ടാസ്മാനിയയില്‍ നിന്നുളള മന്ത്രിതല സംഘത്തിന്റെ ഭാഗമായാണ് ഓസ്‍ട്രേലിയന്‍ മുന്‍ ഓപ്പണറും ഐസിസി മാച്ച് റഫറിയുമായ ഡേവിഡ് ബൂണ്‍  തിരുവനന്തപുരത്തെത്തിയത്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്  സ്റ്റേഡിയം ചുറ്റി നടന്ന് കണ്ട ബൂണ്‍, ഡ്രോപ്പ് ഇന്‍ പിച്ചൊരുക്കുമ്പോള്‍  ശ്രദ്ധിക്കണമെന്ന് കെസിഎക്ക് നിര്‍ദശവും നല്‍കി.പിന്നാലെ കെസിഎ അക്കാഡമിനെറ്റ്സ് സെഷന്‍. പത്ത് വര്‍ഷത്തിന് ശേഷം ബാറ്റ് കൈയിലെടുത്തപ്പോള്‍ ബാഗി ഗ്രീന്‍ ക്യാപ്പിലെ ഓര്‍മ്മകളിലായി ബൂണ്‍.

അതേസമയം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഏറ്റെടുക്കാന്‍ കെസിഎ തീരുമാനിച്ചു. ഇതിനായുള്ള ധാരണാപത്രത്തില്‍ കെസിഎയും സ്റ്റേഡിയം പ്രൊമോട്ടര്‍മാരും തിങ്കളാഴ്ച ഒപ്പിടും. അടുത്ത ഐപിഎല്‍ സീസണില്‍ കാര്യവട്ടത്തും മത്സരം ഉണ്ടാകുമെന്നാണ് കെസിഎയുടെ പ്രതീക്ഷ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ധോണിയെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്; കടുത്ത വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ