
രുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 മത്സരത്തിന് വേദിയാകുന്ന തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കെ സി എ അധികൃതർ പരിശോധന നടത്തി. മത്സരത്തിനായുളള തയ്യാറെടുപ്പുകൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു.
വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം വീണ്ടും അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നു. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സജ്ജമാണെന്ന് അറിയിച്ചെങ്കിലും അന്തിമ മിനുക്കുപണികൾ വിലയിരുത്താൻ കെസിഎ സംഘമെത്തി. നാല് മാസങ്ങളേയുളളൂ മത്സരത്തിന്. അതിന് മുന്നോടിയായി ബി സി സി ഐ നിർദ്ദേശിച്ച ചെറിയ ചില മാറ്റങ്ങൾ ഉടൻതന്നെ പ്രാവർത്തികമാക്കും. ഡ്രോപ്പ് ഇൻ പിച്ച് ഒരുക്കുക നിലവിൽ സാധ്യമല്ല. അഞ്ച് പിച്ചുകളാണ് ഒരുങ്ങുന്നത്.
പ്രസ് ഗ്യാലറിയും വി ഐ പി പവലിയനിലും ചെറിയ നിർമ്മാണപ്രവർത്തനങ്ങൾ. കളിക്കാരുടെ സൈകര്യം കണക്കിലെടുത്ത് താഴെയുളള ഡ്ഗസ്സിംഗ് റൂം താത്ക്കാലികമായി മുകളിലേക്ക് ഉടൻ മാറ്റം ഭിന്നശേഷിക്കാർക്ക് ഗ്യാലറിയിലേക്കെത്താൻ റാംപ്. നിലവിൽ അരലക്ഷം പേർക്ക് കളിയാസ്വദിക്കാം. കോർപ്പറേറ്റ് ബോക്സ് കൂടി തയ്യാറാവുന്നതോടെ അറുപതിനായിരത്തിലധികം പേർക്ക് കളികാണാം.
ഇനി ഡിസംബർ 20നായുളള കാത്തിരിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!