ഓസ്ട്രിയന്‍ ഗ്രാന്‍പ്രീയിൽ കിരീടപ്പോരാട്ടം; ഹാമില്‍ട്ടണിനെ സെബാസ്റ്റ്യന്‍ വെറ്റല്‍ വീഴ്ത്തുമോ

Web Desk |  
Published : Jul 01, 2018, 01:17 PM ISTUpdated : Oct 02, 2018, 06:42 AM IST
ഓസ്ട്രിയന്‍ ഗ്രാന്‍പ്രീയിൽ കിരീടപ്പോരാട്ടം; ഹാമില്‍ട്ടണിനെ സെബാസ്റ്റ്യന്‍ വെറ്റല്‍ വീഴ്ത്തുമോ

Synopsis

ഒന്നാം സ്ഥാനത്തുള്ള ഹാമില്‍ട്ടണിന് വെറ്റലിനേക്കാള്‍ 14 പോയിന്‍റിന്‍റെ ലീഡുണ്ട്

വിയന്ന: ഫോര്‍മുല വൺ കാറോട്ട സീസണിലെ ഓസ്ട്രിയന്‍ ഗ്രാന്‍പ്രീയിൽ ഇന്ന് കിരീടപ്പോരാട്ടം. മെഴ്സിഡസിന്‍റെ  വാള്‍ട്ടേരി ബോട്ടാസാണ് പോള്‍ പൊസിഷനില്‍. മെഴ്സിഡസിൽ സഹഡ്രൈവറും ലോക ചാംപ്യനുമായ ലൂയിസ് ഹാമില്‍ട്ടൺ, രണ്ടാം സ്ഥാനത്തായി റേസ് തുടങ്ങും.

യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും, റെനോയുടെ കാര്‍ലോസ് സെയിന്‍സിനെ ബ്ലോക്ക് ചെയ്തതിന് പിഴ ലഭിച്ച
സെബാസ്റ്റ്യന്‍ വെറ്റലിന് ആറാം സ്ഥാനത്ത് മാത്രമേ മത്സരം തുടങ്ങാന്‍ കഴിയൂ. ഇതോടെ  കിമി റൈക്കോണനന്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കിരീടപ്പോരാട്ടത്തില്‍, നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഹാമില്‍ട്ടണിന്, വെറ്റലിനേക്കാള്‍ 14 പോയിന്‍റിന്‍റെ ലീഡുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റണ്‍മല കയറ്റത്തില്‍ അടിതെറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, ഹൈദരാബാദിനെതിരെ കൂറ്റൻ തോല്‍വി, സൺറൈസേഴ്സ് മൂന്നാമത്
വെടിക്കെട്ട് സെഞ്ചുറി, ഓറഞ്ച് ക്യാപ് അടിച്ചെടുത്ത് അഭിഷേക്, വിടാതെ ക്ലാസൻ, സഞ്ജു ആദ്യ 15ൽ നിന്നും പുറത്ത്