ഇറാനി ട്രോഫി: വിഹാരിക്ക് സെഞ്ചുറി; റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

Published : Feb 12, 2019, 05:20 PM IST
ഇറാനി ട്രോഫി: വിഹാരിക്ക് സെഞ്ചുറി; റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

Synopsis

വിദര്‍ഭയ്‌ക്കെതിരായ ഇറാനി ട്രോഫിയില്‍ ആദ്യ ഇന്നിങ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ 330ന് പുറത്ത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഹനുമ വിഹാരി (114)യുടെ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മായങ്ക് അഗര്‍വാള്‍ 95 റണ്‍സെടുത്ത് പുറത്തായി.

നാഗ്പുര്‍: വിദര്‍ഭയ്‌ക്കെതിരായ ഇറാനി ട്രോഫിയില്‍ ആദ്യ ഇന്നിങ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ 330ന് പുറത്ത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഹനുമ വിഹാരി (114)യുടെ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മായങ്ക് അഗര്‍വാള്‍ 95 റണ്‍സെടുത്ത് പുറത്തായി. ആദിത്യ സര്‍വാതെ, അക്ഷയ് വഖാരെ എന്നിവര്‍ വിദര്‍ഭയ്ക്കായി മൂന്ന് വിക്കറ്റെടുത്തു.

തകര്‍പ്പന്‍ തുടക്കമാണ് അജിന്‍ക്യ രഹാനെ നയിക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യക്ക് ലഭിച്ചത്. അന്‍മോല്‍പ്രീത് സിങ് (15) പെട്ടെന്ന് പുറത്തായെങ്കിലും മായങ്ക് അഗര്‍വാളും വിഹാരിയും ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 125 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മായങ്ക് പോയതോടെ റെസ്റ്റ് ഓഫ് ഇന്ത്യ തകര്‍ന്നു. 

അജിന്‍ക്യ രഹാനെ (13), ശ്രേയാസ് അയ്യര്‍ (19), ഇശാന്‍ കിഷന്‍ (2), കൃഷ്ണപ്പ ഗൗതം (7), ധര്‍മേന്ദ്രസിങ് ജഡേജ (6), രാഹുല്‍ ചാഹര്‍ (22), അങ്കിത് രജ്പുത് (0) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. റെസ്റ്റ് ഓഫ് ഇന്ത്യയുടെ അവസാന വിക്കറ്റും വീണപ്പോള്‍ ആദ്യ ദിവസത്തെ കളി മതിയാക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി