സാക്ഷിമാലിക്കിനെ പറഞ്ഞ് പറ്റിച്ച് ഹരിയാന സര്‍ക്കാര്‍

By Web DeskFirst Published Mar 5, 2017, 4:02 AM IST
Highlights

ദില്ലി: കഴിഞ്ഞ വര്‍ഷം നടന്ന റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ ഇതുവരെ ലഭിച്ചില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്. ട്വിറ്ററിലൂടെയാണ് സാക്ഷി ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിനായി ഒളിമ്പിക്‌സ് മെഡല്‍ നേടുമെന്ന വാഗ്ദാനം താന്‍ പാലിച്ചു.

 ഹരിയാന സര്‍ക്കാര്‍ എന്നാണ് നല്‍കിയ വാക്ക് പാലിക്കുകയെന്നും സാക്ഷി കുറിച്ചു. മെഡല്‍ നേട്ടത്തിന് പിന്നാലെയുള്ള സര്‍ക്കാരിന്റെ വാഗ്ദാനം വാര്‍ത്തകളില്‍ ഇടം നേടുന്നതിന് മാത്രമായിരുന്നോ എന്നും സാക്ഷി ചോദിക്കുന്നു.

വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയിലായിരുന്നു സാക്ഷി മാലിക് ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയത്.ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും താരങ്ങളുടെ മാതൃ സംസ്ഥാനങ്ങളും ഉള്‍പ്പെടെ പല തരത്തിലുള്ള പ്രഖ്യാപങ്ങളുമായി രംഗത്തെത്തി. ഇതില്‍ ഹരിയാന സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ നടപ്പില്‍ വന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ഷിയിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

click me!