ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ: രണ്ടാം ഇന്നിംഗ്സ് തുടക്കം പിഴച്ച് ശ്രീലങ്ക

Published : Aug 04, 2017, 05:58 PM ISTUpdated : Oct 04, 2018, 07:45 PM IST
ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ: രണ്ടാം ഇന്നിംഗ്സ് തുടക്കം പിഴച്ച് ശ്രീലങ്ക

Synopsis

കൊളംബോ: കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ പി​ടി​മു​റു​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 622 റ​ണ്‍​സ് പി​ന്തു​ട​രു​ന്ന ആ​തി​ഥേ​യ​ർ ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ 50/2 എ​ന്ന നി​ല​യി​ലാ​ണ്. കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ട​രു​ന്ന ശ്രീ​ല​ങ്ക​യു​ടെ ഓ​പ്പ​ണ​ർ​മാ​രെ പു​റ​ത്താ​ക്കി സ്പി​ന്ന​ർ ആ​ർ.​അ​ശ്വി​നാ​ണ് ഇ​ന്ത്യ​ക്കു മു​ൻ​തൂ​ക്കം ന​ൽ​കി​യ​ത്. ദി​മു​ത് ക​രു​ണ​ര​ത്നെ(25), ഉ​പു​ൽ ത​രം​ഗ(0) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ല​ങ്ക​ൻ ഓ​പ്പ​ണ​ർ​മാ​രു​ടെ നേ​ട്ടം. എ​ട്ടു വി​ക്ക​റ്റ് ശേ​ഷി​ക്കെ ല​ങ്ക ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 572 റ​ണ്‍​സ് പി​ന്നി​ലാ​ണ്. കു​ശാ​ൽ മെ​ൻ​ഡി​സ്(16), ദി​നേ​ശ് ചാ​ണ്ഡി​മ​ൽ(8) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. 

നേ​ര​ത്തെ, മു​ന്നേ​റ്റ​വും മ​ധ്യ​നി​ര​യും വാ​ല​റ്റ​വും ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ ഇ​ന്ത്യ 622/9 എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്തു. ചേ​തേ​ശ്വ​ർ പൂ​ജാ​ര (133), അ​ജി​ങ്ക്യ ര​ഹാ​നെ (132) എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി​ക​ൾ​ക്ക് പു​റ​മേ നാ​ല് ബാ​റ്റ്സ്മാ​ൻ അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. 

344/3 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ ര​ണ്ടാം ദി​നം തു​ട​ങ്ങി​യ​ത്. സെ​ഞ്ചു​റി​യോ​ടെ ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന പൂ​ജാ​ര​യ്ക്കും ര​ഹാ​നെ​യ്ക്കും ര​ണ്ടാം ദി​വ​സം കാ​ര്യ​മാ​യ ജോ​ലി​യു​ണ്ടാ​യി​ല്ല. ആ​ദ്യ സെ​ഷ​നി​ൽ​ത​ന്നെ ഇ​രു​വ​രും തി​രി​കെ പ​വ​ലി​യ​നി​ലെ​ത്തി. പി​ന്നീ​ടെ​ത്തി​യ ആ​ർ.​അ​ശ്വി​ൻ (54), വൃ​ദ്ധി​മാ​ൻ സാ​ഹ (67), ര​വീ​ന്ദ്ര ജ​ഡേ​ജ (പു​റ​ത്താ​കാ​തെ 70) എ​ന്നി​വ​രാ​ണ് ര​ണ്ടാം ദി​നം ഇ​ന്ത്യ​ൻ സ്കോ​റിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കെ.​എ​ൽ.​രാ​ഹു​ൽ(57) ആ​ദ്യ ദി​നം അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ല​ങ്ക​യ്ക്ക് വേ​ണ്ടി ര​ങ്ക​ണ ഹെ​രാ​ത്ത് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ജ​യി​ച്ച് ഇ​ന്ത്യ 1-0ന് ​മു​ന്നി​ലാ​ണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി