എന്തൊരു സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്; ധോണിയെ കുറിച്ചുള്ള ചോദ്യത്തിന് റിഷഭ് പന്തിന്‍റെ മാസ് മറുപടി

By Web TeamFirst Published Nov 17, 2018, 12:22 PM IST
Highlights

വിക്കറ്റിന് മുന്നിലും പിന്നിലും യുവതാരം റിഷഭ് പന്ത് അത്ഭുതപ്പെടുത്തുകയാണ്. എംഎസ് ധോണിയുടെ പിന്‍ഗാമി എന്ന് ക്രിക്കറ്റ് ലോകം വാഴ്‌ത്തുമ്പോള്‍ പന്ത് പറയുന്നത്...

മുംബൈ; വിക്കറ്റിന് പിന്നില്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് 21കാരനായ റിഷഭ് പന്ത്. ഈ വര്‍ഷം ടെസ്റ്റ്- ഏകദിന- ടി20 അരങ്ങേറ്റം കുറിച്ച് സ്ഥിരം ഗ്ലൗസിനുള്ള അവകാശം പന്ത് ഉന്നയിച്ചുകഴിഞ്ഞു. വിക്കറ്റിന് മുന്നിലും പിന്നിലും പന്ത് മികച്ച പ്രകടനമാണ് ഇപ്പോള്‍ കാട്ടുന്നത്. ടി20യില്‍ നിന്ന് ധോണി മാറ്റിനിര്‍ത്തപ്പെട്ടതോടെ പന്തിന്‍റെ സാധ്യതകള്‍ വര്‍ദ്ധിക്കുകയാണ്.എന്നാല്‍ ധോണിയുമായി നേരിട്ട് മത്സരമൊന്നുമില്ലെന്നാണ് പന്തിന്‍റെ അഭിപ്രായം. 'മഹിഭായിക്കൊപ്പം സഞ്ചരിക്കാനാണ് താല്‍പര്യപ്പെടുന്നത്. അദേഹത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാണ് ശ്രമം'- ടൈംസ് ഓഫ് ഇന്ത്യയോട് പന്ത് പറഞ്ഞു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ നിര്‍ദേശങ്ങളും തനിക്ക് ഉപകരിക്കുന്നതായി പന്ത് വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരെ നവംബര്‍ 21ന് ആരംഭിക്കുന്ന ടി20 പരമ്പരക്ക് തയ്യാറെടുക്കുകയാണ് പന്ത്. 

click me!