ഇക്കുറി ഗോകുലത്തിന്‍റെ തീക്കളി പ്രതീക്ഷിക്കാം; ആരാധകരോട് അന്‍റോണിയോ ജെര്‍മന്‍

Published : Oct 22, 2018, 07:37 PM ISTUpdated : Oct 22, 2018, 07:41 PM IST
ഇക്കുറി ഗോകുലത്തിന്‍റെ തീക്കളി പ്രതീക്ഷിക്കാം; ആരാധകരോട് അന്‍റോണിയോ ജെര്‍മന്‍

Synopsis

ഗോകുലം എഫ്സി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അന്‍റോണിയോ ജെർമൻ. അവസാനനിമിഷം പരിശീലകൻ മാറിയത് തിരിച്ചടിയാകില്ല. മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു...  

കോഴിക്കോട്: ഇത്തവണത്തെ ഐ ലീഗിൽ ഗോകുലം എഫ്സി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഇംഗ്ലീഷ് താരം അന്‍റോണിയോ ജെർമൻ. സ്പാനിഷ് പരീശീലകൻ ഫെർണാണ്ടോയുടെ പിന്മാറ്റം ടീമിന്‍റെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ലെന്നും ജെർമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിന്‍റെ ഏക ടീമായ ഗോകുലം എഫ്സി മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

അടിമുടി മാറ്റത്തോടെയാണ് ഗോകുലം എഫ്സി ഇത്തവണത്തെ ഐ ലീഗിനിറങ്ങുന്നത്. ഐഎസ്എൽ ക്ലബുകളെപ്പോലെ ആരാധകർ ആഗ്രഹിച്ച കിടിലൻ ടീം ജഴ്സിയും യുവതാരങ്ങളുടെ നീണ്ടനിരയും ടീമിനുണ്ട്. കൂടുതൽ മലയാളി താരങ്ങളും സ്വന്തം. പരിചയസമ്പന്നതയുടെ കരുത്തുമായി മുഡെ മൂസയും ഡാനിയൽ അഡോയും. മുൻ ബ്ലാസ്റ്റേഴ്സ് താരം അന്‍റോണിയോ ജെർമനും ഗോകുലം എഫ്സിയുടെ പ്രതീക്ഷയാണ്.

ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പരിശീലകൻ ഫെർണാണ്ടോ വലേറ പിന്മാറിയത് ടീമിന് തിരിച്ചടിയാകില്ല. പുതിയ പരിശീലകൻ ബിനോ ജോർജിനു കീഴിൽ ടീം മുന്നേറുമെന്ന് ജെര്‍മന്‍ പറയുന്നു. പന്ത് ഉരുളും മുൻപേ ആവേശവും പിന്തുണയും നൽകി ആരാധകരും ഗോകുലത്തിന് ഒപ്പമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്