
ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണിലെ പ്രകടനം ഇന്ത്യന്‍ ടീമിലേക്ക് വഴി തെളിയിക്കും എന്ന് വിചാരിച്ചിരുന്നോ?
കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം ഏറെ ആത്മവിശ്വാസവും, തൃപ്തിയും നല്‍കിയതായിരുന്നു. ക്രിക്കറ്റില്‍ തന്നെ തുടരണം എന്നത് ഉറപ്പിക്കുന്നതായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ കഴിഞ്ഞ കൊല്ലത്തെ വിജയം. അന്നത്തെ പ്രകടനം കണ്ടിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ടീമിലേക്ക് വഴിതുറക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഐപിഎല്ലിന് പുറമേ ആഭ്യന്തരക്രിക്കറ്റിലെ പ്രകടനവും ഇന്ത്യന്‍ ടീമിലേക്കുള്ള മുന്നേറ്റത്തിന് സഹായിച്ചു.
ബംഗ്ലാദേശിനെതിരായ ആ അവസാന ഓവര്‍?
ക്യാപ്റ്റന്‍ ധോണി എന്നോട് ആസ്വദിച്ച് ബോള്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. സമ്മര്‍ദ്ദം വേണ്ട എന്നും പറഞ്ഞിരുന്നു. ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ ഒരിക്കലും സിക്സ് അടിക്കാന്‍ പ്രാപ്തനല്ലെന്ന് ഇനിക്ക് തോന്നിയിരുന്നു, ചിലപ്പോള്‍ ഫോര്‍ അടിച്ചേക്കും, എന്നെ രണ്ട് ബൗണ്ടറി അടിച്ചതോടെ അയാള്‍ ആഘോഷം നടത്തി എന്നാല്‍ മത്സരം അവിടെ തീരുന്നില്ലെന്ന് ഇനിക്ക് തോന്നിയിരുന്നു.
അവസാന ബോളിനെക്കുറിച്ച്?
ഒരിക്കലും യോര്‍ക്കര്‍ എറിയരുതെന്ന് ധോണി എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അത് തന്നെയാണ് എന്‍റെ മനസിലും ഉണ്ടായിരുന്നത് അതിനാല്‍ തന്നെയാണ് ബാക്ക് ഓഫ് ഫുള്‍ ലെഗ്ത് ബോള്‍ ചെയ്തത്.
സ്വയം ഹാര്‍ദ്ദിക്ക് ബാറ്റിംഗ് ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍, ധോണി ഹാര്‍ദ്ദിക്കിനെ ബൗളിംഗ് ഓള്‍റൗണ്ടര്‍ എന്നാണ്, എന്താണ് ഹാര്‍ദ്ദിക്ക് ശരിക്കും?
ക്യാപ്റ്റന്‍ പറയുന്ന ഏത് റോളും താന്‍ ചെയ്യും, എന്നാല്‍ എനിക്ക് അറിയാം ഒരിക്കലും ധോണി വിരാടിനും, യുവരാജിനും, റെയ്നയ്ക്കും മുന്‍പ് എന്നെ ബാറ്റിംഗിന് അയക്കില്ലെന്ന്. ഇപ്പോള്‍ ഇന്ത്യയ്ക്ക് ഫാസ്റ്റ് ബൗളിംഗ് ചെയ്യുന്ന ഓള്‍റൗണ്ടര്‍ വേണം എന്നാണ് തോന്നുന്നത്, അത് നിര്‍വഹിക്കാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്.
ഏറ്റവും ആകര്‍ഷിച്ച ഓള്‍റൗണ്ടര്‍ ആരാണ്?
കഴിഞ്ഞ 10 കൊല്ലമായി ഇന്ത്യ കണ്ട മികച്ച ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനാണ്. എന്നാല്‍ ജാക്വസ് കാലിസാണ് എന്നെ എന്നും ആകര്‍ഷിച്ച ഓള്‍റൗണ്ടര്‍. ഇന്ത്യയുടെ ജാക്വസ് കാലിസ് ആകണം എന്നാണ് എന്‍റെ ആഗ്രഹം. ക്രിക്കറ്റ് ലോകത്തെ ഓള്‍റൗണ്ട് ഇതിഹാസമാണ് കാലിസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!