ഏകദിന ക്രിക്കറ്റില്‍ 300 റണ്‍സ് എന്ന് നേടും? രോഹിത് ശര്‍മ്മയുടെ മറുപടി

By Web DeskFirst Published Nov 14, 2017, 4:30 PM IST
Highlights

ടെസ്റ്റിലും ഏകദിനത്തിലും 200 റണ്‍സ് നേടിയ ക്രിക്കറ്റ് താരങ്ങള്‍ അധികമില്ല. അഞ്ച് താരങ്ങള്‍ മാത്രമാണ് ടെസ്റ്റിലും ഏകദിനത്തിലും 200 റണ്‍സ് നേടിയത്. ഏകദിനത്തില്‍ രണ്ട് തവണ 200 റണ്‍സ് നേടിയത് രോഹിത് ശര്‍മ്മ മാത്രമാണ്. ഓസ്‍ട്രേലിയക്കെതിരെ 209ഉം ശ്രീലങ്കയ്‍ക്കെതിരെ 264ഉം റണ്‍സ് രോഹിത് ശര്‍മ്മ നേടിയിട്ടുണ്ട്. ഏകദിനത്തിലെ ഏറ്റവും വലിയ സ്‍കോറും 264 റണ്‍സാണ്. 300 റണ്‍‌സ് നേടാന്‍ താന്‍ ശ്രമിക്കുമെന്നാണ് രോഹിത് ശര്‍മ്മ പറയുന്നത്.

ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോഴൊക്കെ ആള്‍ക്കാര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് 300 റണ്‍സ് ആണ്. ഞാന്‍ ഫീല്‍ഡ് ചെയ്യുമ്പോഴും വിമാനത്താവളത്തിലായിരിക്കുമ്പോഴുമൊക്കെ ആള്‍ക്കാര്‍ എന്നോട് ചോദിക്കുന്നത് എപ്പോഴാണ് 300 റണ്‍സ് നേടുക എന്നാണ്. എന്തെങ്കിലും ഭക്ഷണം കഴിക്കുന്നതുപോലെയാണോ 300 റണ്‍സ് നേടുക എന്നത്. ഇന്ത്യയില്‍ പ്രതീക്ഷകള്‍ വലുതാണ്. ഒരാളിലുള്ള പ്രതീക്ഷ ഇന്ത്യക്കാര്‍ക്ക് വലുതാണ്. അതുകൊണ്ട് ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കണം. ഞാനും ശ്രമിക്കും- രോഹിത് ശര്‍മ്മ പറഞ്ഞു.

click me!