ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ കുതിപ്പ്; ബൂംറ ഒന്നാമത്

Web Desk |  
Published : Mar 26, 2018, 06:58 PM ISTUpdated : Jun 08, 2018, 05:45 PM IST
ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ കുതിപ്പ്; ബൂംറ ഒന്നാമത്

Synopsis

ബാറ്റ്സ്മാന്‍മാരില്‍ കോലി മുന്നില്‍ ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെ ഒന്നാമത്

ദുബായ്: ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യ. ബൗളര്‍മാരില്‍ ജസ്‌പ്രീത് ബൂംറ മുന്നിലെത്തിയപ്പോള്‍ ബാറ്റ്സ്മാന്മാരില്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടീം റാങ്കിംഗിലും ഇന്ത്യ തന്നെയാണ് മുന്നില്‍. ബൗളര്‍മാരില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാനും ബാറ്റ്സ്മാന്‍മാരില്‍ എബി ഡിവിലിയേഴ്സുമാണ് രണ്ടാമത്. ഓള്‍ റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 

ബാറ്റ്സ്മാന്‍മാരില്‍ രോഹിത് ശര്‍മ്മ ആറാമതും ധവാന്‍ പത്താമതുമുണ്ട്. ബൗളര്‍മാരില്‍ എട്ടാമതുള്ള യുസ്‌വേന്ദ്ര ചഹലാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിനെതിരെ ഏകദിന കരിയറിലെ തന്‍റെ ഉയര്‍ന്ന സ്കോര്‍(181*) സ്വന്തമാക്കിയ റോസ് ടെയ്‌ലര്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാമതെത്തിയതാണ് റാംങ്കിംഗിലെ ശ്രദ്ധേയമായ കാര്യം. ഓള്‍ റൗണ്ടര്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരുമില്ല എന്നതും ശ്രദ്ധേയമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുവാഹത്തിയില്‍ ഇന്ത്യക്ക് ടോസ്; ടീമില്‍ രണ്ട് മാറ്റം, ജസ്പ്രിത് ബുമ്ര തിരിച്ചെത്തി, വരുണിന് വിശ്രമം
ബിഗ് ബാഷില്‍ ആറാം തവണയും പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ജേതാക്കള്‍; സിഡ്‌നി സിക്‌സേഴ്‌സിനെ തകര്‍ത്തത് ആറ് വിക്കറ്റിന്