
ലോര്ഡ്സ്: വിദേശ മണ്ണില്‍ കടലാസിലെ പുലികളാണെന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കാനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിന് വിമാനം കയറിയത്. ട്വന്‍റി 20 പരമ്പരയില്‍ വിജയം കണ്ടെങ്കിലും ഏകദിനത്തില്‍ കോലിപ്പടയ്ക്ക് അടിപതറി. അതിന് ശേഷം ആരംഭിച്ച ടെസ്റ്റ് പരമ്പരയിലും ഇന്ത്യന്‍ സംഘത്തിന്‍റെ അവസ്ഥ ശുഭകരമല്ല. ആദ്യ ടെസ്റ്റില്‍ വമ്പന്‍ തോല്‍വിയേറ്റ് വാങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിലും പരാജയത്തിലേക്ക് നീങ്ങുകയാണ്.
ഇതിനിടയൊണ് ബിസിസിഐ ട്വീറ്റ് ചെയ്ത ചില ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ മൂക്കത്ത് വിരല്‍വെയ്ക്കുന്നത്. ഇന്ത്യന്‍ ടീമിന് ലോര്‍ഡ്‍സ് ടെസ്റ്റിനിടെയുള്ള ഉച്ചഭക്ഷണത്തിലെ വിഭവങ്ങളുടെ പട്ടികയാണ് മൂന്ന് ദിവസമായി ബിസിസിഐ പുറത്ത് വിടുന്നത്. ടീമിന് മികച്ച സൗകര്യങ്ങളാണ് ഇംഗ്ലണ്ടില്‍ ലഭിക്കുന്നതെന്ന് അറിയിക്കാനാണ് ബിസിസിഐ വിഭവങ്ങളുടെ പട്ടിക പുറത്ത് വിട്ടതെങ്കിലും ഇതെല്ലാം കണ്ട ആരാധകര്‍ക്ക് അമ്പരപ്പാണുണ്ടായത്.
കാര്യം വേറൊന്നുമല്ല, ഇത്രയും കനത്ത ഭക്ഷണം കഴിച്ചാല്‍ കളിക്കാന്‍ സാധിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം. കോഴിയും ബീഫ് പാസ്തയും അടക്കം വയറ് വേഗം നിറയ്ക്കുന്ന വിഭവങ്ങളാണ് ടീമിനെ ഉച്ചഭക്ഷണമായി കൊടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!