ഗോവയെ അഭിനന്ദിച്ച്; ബ്ലാസ്റ്റേര്‍സിനെ ഓര്‍മ്മപ്പെടുത്തി വിജയന്‍

Published : Jan 22, 2018, 10:38 AM ISTUpdated : Oct 05, 2018, 02:30 AM IST
ഗോവയെ അഭിനന്ദിച്ച്; ബ്ലാസ്റ്റേര്‍സിനെ ഓര്‍മ്മപ്പെടുത്തി വിജയന്‍

Synopsis

കൊച്ചി: കേരളത്തിന്‍റെ ആത്മവിശ്വാസം തകര്‍ക്കുന്ന പ്രകടനമായിരുന്നു ഗോവ കാഴ്ച്ചവെച്ചതെന്നു ഐ.എം. വിജയന്‍. ഗോവയുടെ പ്രകടനം മികച്ചതായിരുന്നു. കേരളത്തിനു മാതൃകയായി മാറുന്ന തരത്തിലുള്ള പ്രകടനം. ഗോവയുടെ ഈ പ്രകടനം ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടിലാണെന്നത് കൊണ്ട് അവര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ ആത്മവിശ്വാസമാണ് വിജയം നേടി കൊടുത്തത്. 

പ്രതിരോധനിര ദുര്‍ബലമാണെന്ന ആക്ഷേപം ഗോവയ്ക്കു ഉണ്ടായിരുന്നു. പക്ഷേ ഈ മത്സരം അതു തിരുത്തി. എന്തു മനോഹരമായിരുന്നു പ്രതിരോധ നിരയുടെ പ്രകടനം. ശരിക്കും അവര്‍ നടത്തിയ പ്രകടനം കേരളത്തിന്റെ വിജയപ്രതീക്ഷകള്‍ തകര്‍ത്തു. ഇതോടെ ആദ്യ നാലില്‍ എത്താനുള്ള അവസരം ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സ് നേടിയ ഒരു ഗോള്‍ മാത്രമാണ്. ഇതു ആരോധകരെ നിരാശപ്പെടുത്തി.

ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ ആദ്യ ഗോള്‍ വഴങ്ങിയ ശേഷം അല്പനേരം ജാഗ്രതയോടെ കളിച്ചു. അതു വിനീത് ഗോളാക്കി മാറ്റി. പക്ഷേ ആ മികവ് മത്സരത്തില്‍ പിന്നീട് തുടരാന്‍ സാധിച്ചില്ല. ഇനി എല്ലാ മത്സരങ്ങളിലും വിജയവും മറ്റു ടീമുകളുടെ തോല്‍വിയും കേരളത്തിനു മുന്നോട്ടു പോകാന്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍
മികച്ച മിഡില്‍ ഈസ്റ്റ് ഫുട്‌ബോളര്‍ക്കുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്