
കറാച്ചി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് മുന്‍ താരങ്ങള്‍ക്ക് ക്ഷണം. കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍, നവജ്യേത് സിംഗ് സിദ്ദു എന്നിവരെയാണ് ഔദ്യോഗികമായി ക്ഷണിച്ചത്. ഓഗസ്റ്റ് 11 ആയിരുന്നു ആദ്യ സത്യപ്രതിജ്ഞാ തീയതിയായി പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് അത് മാറ്റി. ഇപ്പോള്‍ ഓഗസ്റ്റ് 18നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.
സത്യാപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ താന്‍ എന്തായാലും പാക്കിസ്ഥാനില്‍ പോകുമെന്ന് പ്രഖ്യാപിച്ച സിദ്ദു വെട്ടിലായിരുന്നു. ഔദ്യോഗിക ക്ഷണം ലഭിക്കുന്നതിന് മുമ്പായിരുന്നു സിദ്ദുവിന്റെ പ്രതികരണം വന്നത്. ഇമ്രാന്‍ ഖാന്‍ ഗ്രീക്ക് ദേവനെപ്പോലെയാണെന്നും വിശ്വസിക്കാവുന്ന വ്യക്തിയാണെന്നും സിദ്ദു പറഞ്ഞിരുന്നു.
എന്നാല്‍ തന്നെ ക്ഷണിക്കുമെന്ന വാര്‍ത്തകളോട് കപില്‍ കരുതലോടെയായിരുന്നു പ്രതികരിച്ചത്. തനിക്കിതുവരെ ക്ഷണം ലഭിച്ചില്ലെന്നും ലഭിച്ചാല്‍ തീര്‍ച്ചയായും പോകുമെന്നുമായിരുന്നു കപിലിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!