അവസാന ടി20 നാളെ; സൂപ്പര്‍ താരത്തെ തിരിച്ചുവിളിച്ച് ഓസീസ്

Published : Nov 24, 2018, 06:48 PM ISTUpdated : Nov 24, 2018, 06:55 PM IST
അവസാന ടി20 നാളെ; സൂപ്പര്‍ താരത്തെ തിരിച്ചുവിളിച്ച് ഓസീസ്

Synopsis

മൂന്നാം ടി20 നാളെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് ജയിച്ചേ മതിയാകൂ. എന്നാല്‍ ബാറ്റ്സ്‌മാന്‍മാരുടെ ഫോം ഇന്ത്യക്ക് ആശങ്ക...  

സിഡ്‌നി: ഇന്ത്യ- ഓസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ നിർണായക മൂന്നാം മത്സരം നാളെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. ആദ്യ കളിയിൽ ഓസീസ് ജയിച്ചപ്പോൾ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. പരുക്കേറ്റ ബില്ലി സ്റ്റാൻലേക്കിന് പകരം മിച്ചൽ സ്റ്റാർക്കിനെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിനിടെയാണ് ബില്ലിക്ക് പരുക്കേറ്റത്.

2016 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് സ്റ്റാർക്ക് ട്വന്‍റി20 ടീമിലെത്തുന്നത്. സിഡ്നിയിൽ ജയിച്ചാൽ ഓസീസിന് പരമ്പര സ്വന്തമാക്കാം. ഇതേസമയം പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് ജയിച്ചേ തീരൂ. ബൗള‍ർമാർ ഭേദപ്പെട്ട് പന്തെറിയുന്നുണ്ടെങ്കിലും ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ ആശങ്ക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും