ഫിഞ്ചിന്‍റെ പരിക്ക്: ഓസീസിന് ആശ്വാസ വാര്‍ത്ത

By Web TeamFirst Published Dec 16, 2018, 5:14 PM IST
Highlights

ഫിഞ്ചിന്‍റെ പരിക്ക് സാരമുള്ളതല്ല എന്ന് എക്‌സ‌റേ ഫലം. ഫിഞ്ച് വീണ്ടും ബാറ്റ് ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷയെന്ന് സഹതാരം...
 

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റിന്‍റെ മൂന്നാം ദിനം വിരലിന് പരിക്കേറ്റ് മടങ്ങിയ ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന് ആശ്വസിക്കാം. എക്‌സ്‌റേ പരിശോധയ്ക്ക് വിധേയനാക്കിയ ഫിഞ്ചിന്‍റെ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഇന്നിംഗ്‌സില്‍ മുഹമ്മദ് ഷമിയെറിഞ്ഞ പതിമൂന്നാം ഓവറിലായിരുന്നു ഫിഞ്ചന് പരിക്കേറ്റത്. 

നെറ്റ്‌സില്‍ പരിശീലനത്തിനിടെ മുന്‍പ് ഫിഞ്ചിന് സ്റ്റാര്‍ക്കിന്‍റെ പന്തേറ്റ് ഇതേയിടത്ത് പരിക്കേറ്റിരുന്നു. ഫിഞ്ചിന്‍റെ വിരലിന് ചെറിയ നീരുണ്ടെന്നും എന്നാല്‍ നാളെ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സഹതാരം മിച്ചല്‍ സ്റ്റാര്‍ക്ക് പ്രതികരിച്ചു. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ താരം രണ്ടാം ഇന്നിംഗ്സില്‍ 25ല്‍ നില്‍ക്കേയാണ് പരിക്കേറ്റ് മടങ്ങിയത്. 

ഫിഞ്ചിന് മൈതാനത്ത് ചികിത്സ നല്‍കിയെങ്കിലും വേദന കുറയാത്തതിനാല്‍ റിട്ടയര്‍ ഹര്‍ട്ടാവുകയായിരുന്നു. ഇതോടെ അംപയര്‍മാര്‍ നേരത്തെ ചായക്ക് പിരിയാന്‍ തീരുമാനിച്ചു.

click me!