
അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ആരംഭിക്കും മുന്‍പ് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സഹീര്‍ ഖാന്‍റെ ഉപദേശം. പേസര്‍മാരുടെ പരിചയസമ്പത്ത് ഓസ്‌ട്രേലിയയില്‍ നിര്‍ണായകമാകും എന്ന് സഹീര്‍ വ്യക്തമാക്കി. നാലാം ഓസീസ് പര്യടനം നടത്തുന്ന ഇശാന്ത് ശര്‍മ്മയാകും ഇന്ത്യന്‍ പേസ് ആക്രമണത്തെ നയിക്കുക. തന്ത്രങ്ങളെ കുറിച്ചുള്ള അവബോധവും മറ്റ് ബൗളര്‍മാരോടുള്ള ആശയവിനിമയവും പ്രകടനത്തില്‍ നിര്‍ണായകമാകുമെന്നും മുന്‍ ഇന്ത്യന്‍ പേസര്‍ പറഞ്ഞു.
ഭുവിയും ഷമിയും ഉമേഷും മുന്‍പ് ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയിട്ടുള്ളവരാണ്. ഉമേഷിന്‍റെ മൂന്നാമത്തെയും ഭുവിയും ഷമിയും രണ്ടാം തവണയുമാണ് സന്ദര്‍ശനം നടത്തുന്നത്. ഷമിക്ക് മൂന്ന് ടെസ്റ്റുകളില്‍ 15 വിക്കറ്റുണ്ട്. ബൂംമ്രയുടെ ഏകദിനത്തിലെ മികവ് നമുക്കറിയാം. എന്നാല്‍ ഓസീസ് ടെസ്റ്റ് പരമ്പര ബൂംമ്രയ്ക്ക് പുതിയ പരീക്ഷണമായിരിക്കും. താരങ്ങളുടെ മത്സരപരിചയവും തയ്യാറെടുപ്പുകളും വലിയ ഘടകമായിരിക്കുമെന്നും സഹീര്‍ വ്യക്തമാക്കി.
ഭുവി ആദ്യ ടെസ്റ്റുകളില്‍ കളിക്കാന്‍ സാധ്യതയില്ല. ഭുവിയുടെ ബൗളിംഗ് ശൈലി ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമല്ലെന്നും ഓസ്‌ട്രേലിയയില്‍ ഏഴ് ടെസ്റ്റുകളില്‍ 25 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുള്ള സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ ആറിന് അഡ്‌ലെയ്‌ഡിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!