ഉമേഷിന്‍റെ പന്തിന് 156.5 കി.മീ വേഗം; വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

By Web TeamFirst Published Dec 17, 2018, 11:29 PM IST
Highlights

ആരാധകരെ ഞെട്ടിച്ച് 150 കി.മീയിലേറെ വേഗത്തില്‍ ഉമേഷിന്‍റെ ഒരു പന്ത് ചീറിപ്പാഞ്ഞു. സ്‌പീഡോ മീറ്ററില്‍ 156.5 കി.മീ എന്ന് തെളിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് വിശ്വസിക്കാനായില്ല...

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന്‍റെ പേസ് പോരാ എന്നായിരുന്നു ആരാധകരുടെ അഭിപ്രായം. മികച്ച പേസ് ലഭിക്കുന്ന പിച്ചില്‍ 140 കി.മീയില്‍ കുറവ് വേഗത്തിലാണ് ഉമേഷ് മിക്കപ്പോഴും പന്തെറിഞ്ഞത്. ധാരാളം റണ്‍സ് വഴങ്ങുകയും ചെയ്തു. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് മണിക്കൂറില്‍ 150 കി.മീയിലേറെ വേഗത്തില്‍ ഉമേഷിന്‍റെ ഒരു പന്ത് ചീറിപ്പാഞ്ഞു. 

ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ 65-ാം ഓവറിലെ രണ്ടാം പന്തിലാണ് സ്‌പീഡോ മീറ്ററില്‍ 156.5 കി.മീ എന്ന് തെളിഞ്ഞത്. ഉസ്‌മാന്‍ ഖവാജയുടെ ഓഫ് സ്റ്റംപിന് പുറത്തുകൂടെ ചീറിപ്പായുകയായിരുന്നു ഉമേഷിന്‍റെ പന്ത് . എന്നാല്‍ പന്തിന്‍റെ കൃത്യമായ വേഗമാണോ സ്‌പീഡോ മീറ്ററില്‍ രേഖപ്പെടുത്തിയത് എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

click me!