'സോ സിംപിള്‍'; കിംഗ് കോലിയെ ഒറ്റകൈയില്‍ പറന്നുപിടിച്ച് ഖവാജ- വീഡിയോ

Published : Dec 06, 2018, 07:12 AM ISTUpdated : Dec 06, 2018, 07:20 AM IST
'സോ സിംപിള്‍'; കിംഗ് കോലിയെ ഒറ്റകൈയില്‍ പറന്നുപിടിച്ച് ഖവാജ- വീഡിയോ

Synopsis

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പുറത്താക്കി ഓസീസ് താരം ഖവാജയുടെ പറക്കും ക്യാച്ച്. ഗള്ളിയില്‍ ഒറ്റകൈ കൊണ്ടാണ് കിംഗ് കോലിയെ ഖവാജ മടക്കിയത്...

അഡ്‌ലെയ്‌ഡ്: ഇന്ത്യക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന്‍റെ തുടക്കം ഓസീസ് ബൗളര്‍മാര്‍ തങ്ങളുടേതാക്കിയപ്പോള്‍ മിന്നിത്തിളങ്ങി ഒരു ക്യാച്ചും. നാലാമനായി ക്രീസിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഗള്ളിയില്‍ ഉസ്‌മാന്‍ ഖവാജ ഒറ്റകൈയില്‍ പറന്നുപിടിക്കുകയായിരുന്നു. പേസര്‍ പാറ്റ് കമ്മിണ്‍സ് എറിഞ്ഞ 11-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ സുന്ദരന്‍ വിക്കറ്റ്. 

ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് കമ്മിണ്‍സ് കിംഗ് കോലിയെ കുടുക്കുകയായിരുന്നു. മൂന്ന് റണ്‍സാണ് കോലിക്ക് എടുക്കാനായത്. ഇതോടെ തുടക്കം തകര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന് 19 റണ്‍സ് എന്ന നിലയില്‍ പ്രതിരോധത്തിലായി. ഓപ്പണര്‍മാരായ ലോകേഷ് രാഹുലിനെ(2) ഹെയ്‌സല്‍വുഡും മുരളി വിജയിയെ(11) സ്റ്റാര്‍ക്കും നേരത്തെ പുറത്താക്കിയിരുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവിന്റെ ബാറ്റിംഗില്‍ അമ്പരന്ന് പാക് ക്രിക്കറ്റ് ലോകം! ബാറ്റില്‍ എഐ ചിപ്പ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ടി വി അവതാരകന്‍
റെക്കോര്‍ഡ് ബുക്കുകള്‍ തിരുത്തി വിരാട് കോലി, ചരിത്ര നേട്ടം; ഐപിഎല്ലില്‍ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം