മൂന്നാം ടെസ്റ്റിന് മുന്‍പ് ഇംഗ്ലണ്ടിന് തിരിച്ചടി; സൂപ്പര്‍ താരം കളിച്ചേക്കില്ല

Published : Aug 13, 2018, 05:50 PM ISTUpdated : Sep 10, 2018, 12:57 AM IST
മൂന്നാം ടെസ്റ്റിന് മുന്‍പ് ഇംഗ്ലണ്ടിന് തിരിച്ചടി; സൂപ്പര്‍ താരം കളിച്ചേക്കില്ല

Synopsis

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് കളിക്കാനുള്ള സാധ്യത മങ്ങുന്നു. ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുന്ന താരത്തിന് വ്യാഴാഴ്ചയ്ക്ക് മുന്‍പ് ടീമിനൊപ്പം ചേരാനായേക്കില്ല. ലോര്‍ഡ്‌സ് ടെസ്റ്റ് താരത്തിന് നഷ്ടമായിരുന്നു.  

നോട്ടിംഹാം: ട്രെന്‍റ് ബ്രിഡ്‌ജില്‍ ശനിയാഴ്‌ച ആരംഭിക്കുന്ന ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് കളിക്കാനുള്ള സാധ്യത മങ്ങുന്നു. 'രാത്രി ഇടി'യുടെ പേരില്‍ ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുന്ന താരത്തിന് വ്യാഴാഴ്ചയ്ക്ക് മുന്‍പ് ടീമിനൊപ്പം ചേരാനായേക്കില്ല. 

കഴിഞ്ഞ സെപ്‌റ്റംബര്‍ 25ന് ബ്രിസ്റ്റോളിലെ നൈറ്റ് ക്ലബിന് പുറത്തുവെച്ച് ആരാധകനെ ഇടിച്ചുവീഴ്‌ത്തിയതാണ് സ്റ്റോക്‌സിനെതിരായ കേസ്. കേസില്‍ വ്യാഴ്‌ഴ്‌ചയ്ക്ക് മുന്‍പ് വിധി വന്നാല്‍ പോലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അച്ചടക്ക കമ്മിറ്റിയുടെ മുന്നില്‍ ഹാജരായശേഷം മാത്രമേ താരത്തിന് ടീമില്‍ തിരിച്ചെത്താനാകും. മത്സരത്തിന് 24 മണിക്കൂര്‍ മുന്‍പ് ടീമിനെ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് സ്റ്റോക്‌സിന്‍റെ വിചാരണ വൈകുന്നത് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ധത്തിലാക്കുന്നത്.

ബിര്‍മിംഹാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായ താരത്തിന് പരമ്പരയില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളും നഷ്ടമാകാനും സാധ്യതകളുണ്ട്. കോടതി നടപടികള്‍ക്ക് പോയതിനാല്‍ കഴിഞ്ഞ ദിവസം അവസാനിച്ച ലോര്‍ഡ്‌സ് ടെസ്റ്റില്‍ താരത്തിന് കളിക്കാനായിരുന്നില്ല. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം