വോക്‌സിന് സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്

Published : Aug 11, 2018, 10:24 PM ISTUpdated : Sep 10, 2018, 03:36 AM IST
വോക്‌സിന് സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്

Synopsis

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ വോ‌ക്‌സിന്‍റെ കന്നി സെഞ്ചുറിയുടെയും ബെയര്‍സ്റ്റോയുടെ അര്‍ദ്ധ സെഞ്ചുറിയുടേയും കരുത്തില്‍ ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്. ഷമിക്ക് മൂന്ന് വിക്കറ്റ്.

ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ വോ‌ക്‌സിന്‍റെ കന്നി സെഞ്ചുറിയുടെയും ബെയര്‍സ്റ്റോയുടെ അര്‍ദ്ധ സെഞ്ചുറിയുടേയും കരുത്തില്‍ ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്. വോക്‌സ് 129 പന്തില്‍ 15 ബൗണ്ടറികളടക്കം സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ബെയര്‍സ്റ്റേ 144 പന്തില്‍ 93 റണ്‍സെടുത്ത് ഹര്‍ദികിന് കീഴടങ്ങി. 78 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റിന് 344 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. വോക്‌സും(111), കുരാനും(19) ആണ് ക്രീസില്‍. ഇംഗ്ലണ്ടിന്‍റെ ലീഡ് 237 റണ്‍സായി.

ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ 107 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് മൂന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ 32 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. 21 റണ്‍സെടുത്ത കുക്കിനെ ഇശാന്തും 11 റണ്‍സെടുത്ത ജെന്നിംഗ്സിനെ ഷമിയും പുറത്താക്കി. ഓലിയെ 28ല്‍ നില്‍ക്കേ പാണ്ഡ്യ എല്‍ബിയില്‍ കുടുക്കി. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പത്തെ പന്തില്‍ റൂട്ടിനെ(19), എല്‍ബിയില്‍ ഷമിയും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന് തിരിച്ചടി നേരിട്ടു.

എന്നാല്‍ ബെയര്‍സ്റ്റോയും ബട്ട്‌‌ലറും ചേര്‍ന്ന് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. പിന്നാലെ ബട്ട്‌ലറെ(24) പുറത്താക്കി ഷമി ഇന്ത്യയെ മത്സരത്തില്‍ തിരികെയെത്തിച്ചു. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബെയര്‍സ്റ്റോ- വോക്‌സ് സഖ്യം കളിയുടെ ഗതി മാറ്റി. അഞ്ച് വിക്കറ്റിന് 131 റണ്‍സ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ഇരുവരും 300 കടത്തി. ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 189 റണ്‍സ്. ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്‍റെ ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 

നേരത്തെ 13.2 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ആന്‍ഡേഴ്‌സനാണ് ഇന്ത്യയെ 107ല്‍ ഒതുക്കിയത്. വോ‌ക്‌സ് രണ്ടും ബ്രോഡും കുരാനും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. 29 റണ്‍സുമായി ടോപ് സ്കോററായ അശ്വിനാണ് ഇന്ത്യയെ 100 കടത്തിയത്. അശ്വിനെ കൂടാതെ 20 റണ്‍സ് കടന്നത് നായകന്‍ വിരാട് കോലി മാത്രമാണ്. രഹാനെ 18 റണ്‍സെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ലോകകപ്പുമായി സഞ്ജുവും സിറാജുമൊന്നും പള്ളികളിൽ പോയിട്ടില്ല', ട്രോഫിയുമായി ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചതിൽ തുറന്നടിച്ച് കീര്‍ത്തി ആസാദ്
'അവൻ വിചാരിച്ചിരുന്നെങ്കിൽ 3 സെഞ്ചുറികൾ അനായാസം നേടാമായിരുന്നു, പക്ഷേ'...; സഞ്ജുവിനെ വാഴ്ത്തി അശ്വിൻ