
ലോഡ്‌സ് : ഇന്ത്യക്കെതിരെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് ജയം ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. 12 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സും 400 വിക്കറ്റും നേടുന്ന അഞ്ചാമത്തെ ഓള്‍റൗണ്ടറാവും ബ്രോഡ്. 119 ടെസ്റ്റുകളില്‍ നിന്ന് 2,988 റണ്‍സും 419 വിക്കറ്റും ബ്രോഡ് നേടിക്കഴിഞ്ഞു.
കപില്‍ ദേവ്, റിച്ചാര്‍ഡ് ഹാഡ്‌ലി, ഷോണ്‍ പൊള്ളോക്ക്, ഷെയ്‌ന്‍ വോണ്‍ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. 131 ടെസ്റ്റുകളില്‍ നിന്ന് 5,248 റണ്‍സും 434 വിക്കറ്റുമാണ് കപിലിന്‍റെ സമ്പാദ്യം. ഹാഡ്‌ലി 86 ടെസ്റ്റുകളില്‍ നിന്ന് 3,124 റണ്‍സും 431 വിക്കറ്റും, പൊള്ളോക്ക് 108 ടെസ്റ്റില്‍ 3,781 റണ്‍സും 421 വിക്കറ്റും നേടി. വോണ്‍ 145 ടെസ്റ്റില്‍ 3154 റണ്‍സും 708 വിക്കറ്റുമാണ് നേടിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!