
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരെ ടീമിലേക്ക് തിരിച്ച് വിളിച്ചു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞിട്ടും മുഹമ്മദ് ഷമിയെ തഴഞ്ഞു. മറ്റു മാറ്റങ്ങളൊന്നും ടീമിലില്ല.
15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നേരത്തെ പൃഥ്വി ഷായെ ടീമിലെടുത്തേക്കുമെന്ന് വാര്‍ത്ത പരന്നെങ്കിലും അത് സംഭവിച്ചില്ല. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണ്‍ ചെയ്യും. അവസാന ഏകദിനം നടക്കുന്ന കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് ഇന്ത്യയുടെ മുഴുവന്‍ ടീം വരുന്നതില്‍ കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്കും ആശ്വസിക്കാം. നേരത്തെ, കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ തിരുവനന്തപുരത്ത് നടക്കുന്ന അവസാന ഏകദിനത്തിനുണ്ടാവില്ലെന്ന് വാര്‍ത്ത വന്നിരുന്നു.
ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാടി റായുഡു, ഋഷഭ് പന്ത്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡേ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!