ഓസീസിനെതിരെ കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിതിന്. 61 സിക്സുകള്‍ നേടിയ മക്കല്ലത്തിന്റെ റെക്കോര്‍ഡ് മറികടന്ന രോഹിതിനിപ്പോള് 65 സിക്സുകളായി.
വേഗതയില്‍ 30 ഏകദിന വിജയങ്ങള്‍ നേടിയ നായകരില്‍ രണ്ടാമനായി കോലി. കോലിയുടെ നേട്ടം 38 മല്‍സരങ്ങളില്‍ നിന്ന്. 37 മല്‍സരങ്ങളില്‍ 30 വിജയം നേടിയ റിക്കി പോണ്ടിംഗ് ഒന്നാമത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 750 പേരെ പുറത്താക്കിയ മൂന്നാമത്തെ വിക്കറ്റ് കീപ്പറായി ധോണി. മാര്‍ക് ബൗച്ചറും ആദം ഗില്‍ക്രിസ്റ്റും നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
ടെസ്റ്റ് സെഞ്ചുറി നേടാതെ കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ സ്വന്തമാക്കിയ താരങ്ങളില്‍ അരോണ്‍ ഫിഞ്ച് രണ്ടാമത്. ഒമ്പത് ഏകദിന സെഞ്ചുറികള്‍ നേടിയ വില്ല്യം പോര്ട്ടര്ഫീള്ഡാണ് ഫിഞ്ചിന് മുന്നിലുള്ളത്.