ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

By Web DeskFirst Published Feb 22, 2017, 2:37 AM IST
Highlights

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ പൂനെയിൽ തുടക്കം. തുടർച്ചയായ 19 ടെസ്റ്റുകളിൽ തോൽവി അറിയാതെയാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്.

വിരാട് കോഹ്‍ലി ക്യാപ്റ്റനായതിന് ശേഷം ശ്രീലങ്കയിലും വെസ്റ്റ് ഇൻഡീസിലും ന്യുസീലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ബംഗ്ലാദേശിനെതിരെയും ഇന്ത്യ പരന്പര നേടി.  ഇതോടെ ടെസ്റ്റിലെ ഒന്നാം റാങ്കും ഇന്ത്യയെ തേടിയെത്തി.

ഓസ്ട്രേലിയ അവസാനം ഇന്ത്യയിൽ കളിച്ചപ്പോൾ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ഇരുടീമും അവസാനം ഏറ്റുമുട്ടിയത് ഓസ്ട്രേലിയയിലാണ്. അന്ന് നാല് ടെസ്റ്റുകളുടെ പരന്പര ഓസീസ് 2.0ന് സ്വന്തമാക്കി.

click me!