കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം

Web Desk |  
Published : Apr 07, 2018, 04:58 PM ISTUpdated : Jun 08, 2018, 05:52 PM IST
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം

Synopsis

ഗുണ്ടൂര്‍ സ്വദേശിയായ ഇരുപതുകാരനായ രാഹുല്‍ കോമണ്‍വെല്‍ത്ത് സീനിയര്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 351 കിലോ ഉയര്‍ത്തിയാണ് ഗെയിംസിന് യോഗ്യത നേടിയത്

ഗോള്‍ഡകോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം. പുരുഷന്‍മാരുടെ ഭാരദ്വേഹനം 85 കിലോ ഗ്രാം വിഭാഗത്തില്‍ രഗല വെങ്കട് രാഹുല്‍ ആണ് ഇന്ത്യക്ക് ഗെയിംസിലെ നാലാം സ്വര്‍ണം സമ്മാനിച്ചത്. സ്നാച്ചില്‍ 147 കിലോഗ്രാം ഉയര്‍ത്തിത്തുടങ്ങിയ രാഹുല്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 151 കിലോ ഗ്രാം ഉയര്‍ത്തി.

ആകെ 338 കിലോ ഭാരമുയര്‍ത്തിയാണ് രാഹുല്‍ സ്വര്‍ണനേട്ടത്തിലെത്തിയത്. ഗുണ്ടൂര്‍ സ്വദേശിയായ ഇരുപതുകാരനായ രാഹുല്‍ കോമണ്‍വെല്‍ത്ത് സീനിയര്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 351 കിലോ ഉയര്‍ത്തിയാണ് ഗെയിംസിന് യോഗ്യത നേടിയത്. രാഹുലിന്റെ സഹോദരന്‍ വരുണും ഗെയിംസില്‍ മത്സരിക്കുന്നുണ്ട്.

നേരത്തെ 77 കിലോ ഗ്രാം വിഭാഗത്തില്‍ സതീഷ് ശിവലിംഗം ഇന്ത്യയുടെ മൂന്നാം സ്വര്‍ണം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ ഇന്ത്യ നേടിയ നാലും സ്വര്‍ണവും ഭാരദ്വേഹനത്തില്‍ നിന്നാണ്.

നാലു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലുമടക്കം ആറു മെഡലുകളുമായി മെഡല്‍ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. 17 സ്വര്‍ണമടക്കം 50 മെഡലുകളുമായി ഓസ്ട്രേലിയ ആണ് ഒന്നാമത്. 14 സ്വര്‍ണവുമായി ഇംഗ്ലണ്ട് രണ്ടാമതും അഞ്ച് സ്വര്‍ണവുമായി കാനഡ മൂന്നാമതുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു 5000 ക്ലബിലേക്ക്; ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലെത്തി, സീസണ്‍ അവസാനിക്കുമ്പോള്‍ മുന്നേറാന്‍ അവസരം
'അവന് പാസ്പോര്‍ട്ട് ഉണ്ടോ?'; സൂര്യവന്‍ഷിയെ തമാശരൂപേണ പരിഹസിച്ച് അലസ്റ്റര്‍ കുക്ക്