
മുംബെെ: വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ടീമിലേക്ക് തിരിച്ചെത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടോസ് ലഭിച്ചിട്ടും ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തത്.
വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിലെ പ്രധാന മാറ്റങ്ങള്‍ ബുംറയും ഭുവനേശ്വര്‍ കുമാറും ടീമിലേക്ക് തിരിച്ചെത്തിയതാണ്. ആദ്യ രണ്ട് ഏകദിനങ്ങളിലും വിന്‍ഡീസ് ബാറ്റിംഗിന്റെ ചൂടറിഞ്ഞ ഇന്ത്യ ഈ മത്സരത്തില്‍ വന്‍ വിജയമാണ് ലക്ഷ്യമിടുന്നത്.
ആദ്യ ഏകദിനം ജയിച്ച കോലിയും സംഘവും രണ്ടാം മത്സരത്തില്‍ സമനില വഴങ്ങിയിരുന്നു. കോലി സെഞ്ച്വറി നേടിയിട്ടും വിജയം സ്വന്തമാക്കാനാകാതെ പോയത് ടീമിനെ ആകെ തിരിച്ചടിയായി.
ആക്രമണോത്സുകമായ ബാറ്റിംഗിലൂടെ കളം നിറഞ്ഞ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ വലിയ ആഘാതമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സമ്മാനിച്ചത്. ഇന്ന് അതിന് പകരം വീട്ടാനുള്ള തയാറെടുപ്പിലാണ് നീലപ്പട.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!