പെര്‍ത്ത് ടെസ്റ്റ്: 13  അംഗ ടീമിനെ പ്രഖ്യാപിച്ചു; ഇന്ത്യക്ക് കനത്ത തിരിച്ചടി

Published : Dec 13, 2018, 10:20 AM ISTUpdated : Dec 13, 2018, 03:15 PM IST
പെര്‍ത്ത് ടെസ്റ്റ്: 13  അംഗ ടീമിനെ പ്രഖ്യാപിച്ചു; ഇന്ത്യക്ക് കനത്ത തിരിച്ചടി

Synopsis

രോഹിത് ശര്‍മയേയും ആര്‍. അശ്വിനേയും ഒഴിവാക്കി നാളെ ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. പരിക്ക് കാരണമാണ് ഇരുവര്‍ക്കും ടീമിലെ സ്ഥാനം നഷ്ടമായത്.

പെര്‍ത്ത്:  രോഹിത് ശര്‍മയേയും ആര്‍. അശ്വിനേയും ഒഴിവാക്കി നാളെ ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. പരിക്ക് കാരണമാണ് ഇരുവര്‍ക്കും ടീമിലെ സ്ഥാനം നഷ്ടമായത്. ആദ്യ ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. അഡ്‌ലെയ്ഡില്‍ അശ്വിന് ആറ് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചിരുന്നു.

രവീന്ദ്ര ജഡേജയാണ് അശ്വിന് പകരമായി ടീമിലെത്തുക. രോഹിത്തിന് പകരം വിഹാരി ടീമില്‍ ഇടം നേടും. അഡ്‌ലെയ്ഡില്‍ 86.5 ഓവറുകളാണ് അശ്വിന് എറിഞ്ഞ തീര്‍ത്തത്. അതില്‍ ആറ് വിക്കറ്റുകളുമുണ്ടായിരുന്നു. പരിക്ക് കാരണം ആദ്യ ടെസ്റ്റ് നഷ്ടമായ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിലും മടങ്ങിയെത്തില്ല. എന്നാല്‍ മൂന്നാം ടെസ്റ്റിലേക്ക് ഷാ എത്തുമെന്നാണറിയുന്നത്. പേസുള്ള പെര്‍ത്തിലെ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ എന്നിവര്‍ക്കൊപ്പം ഒരാള്‍കൂടി സ്ഥാനം പിടിക്കും. ഭുവനേശ്വറോ അല്ലെങ്കില്‍ ഉമേഷ്  യാദവോ എന്നത് നാളെ അറിയാം.

ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി