ത്രിരാഷ്ട്ര പരമ്പര: ഇന്ത്യ എയ്ക്ക് തോല്‍വി; സഞ്ജു മോശമാക്കിയില്ല

Published : Aug 27, 2018, 03:58 PM ISTUpdated : Sep 10, 2018, 05:02 AM IST
ത്രിരാഷ്ട്ര പരമ്പര: ഇന്ത്യ എയ്ക്ക് തോല്‍വി; സഞ്ജു മോശമാക്കിയില്ല

Synopsis

സഞ്ജു- ചാഹര്‍ കൂട്ടുക്കെട്ടാണ് ഇന്ത്യയെ 150 കടത്തിയത്. ഇരുവരും 64 റണ്‍ കൂട്ടിച്ചേര്‍ത്തു.  ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡേന്‍ പാറ്റേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ബംഗളൂരു: ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ ഇന്ത്യ എയ്ക്ക് തോല്‍വി. ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു  ഇന്ത്യയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 157ന് എല്ലാവരും പുറത്തായി. ദക്ഷിണാഫ്രിക്ക 37.4 ഓവറില്‍ ലക്ഷ്യം മറികടന്നു.

ഇന്ത്യക്ക് വേണ്ടി ദീപക് ചാഹര്‍ (42 പന്തില്‍ 38), സഞ്ജു സാംസണ്‍ (42 പന്തില്‍ 36) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓപ്പണര്‍മാരായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് (9 പന്തില്‍ 5), അഭിമന്യൂ ഈശ്വരന്‍ (10 പന്തില്‍ 0), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (7 പന്തില്‍ 7), അമ്പാടി റായിഡു (18 പന്തില്‍ 11), നിതീഷ് റാണ (45 പന്തില്‍ 19), ക്രുനാല്‍ പാണ്ഡ്യ (21 പന്തില്‍ 5) എന്നിവരെല്ലാം നിരാശപ്പെടുത്തി.

സഞ്ജു- ചാഹര്‍ കൂട്ടുക്കെട്ടാണ് ഇന്ത്യയെ 150 കടത്തിയത്. ഇരുവരും 64 റണ്‍ കൂട്ടിച്ചേര്‍ത്തു.  ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡേന്‍ പാറ്റേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച് ദക്ഷിണാഫ്രിക്കയ്ക്ക ദേഭപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 47 റണ്‍സെടുത്ത പീറ്റര്‍ മലാനാണ് അവരുടെ ടോപ് സ്‌കോറര്‍. ആറ് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും സമയം ഏറെ വൈകിയിരുന്നു. ഇന്ത്യക്ക് വേണ്ടി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഗാര്‍ക്കറും ഗംഭീറും പരമാവധി ശ്രമിച്ചു, പക്ഷെ ഗില്ലിന്‍റെ പുറത്താകലിന് കാരണമായത് ആ 2 സെലക്ടമാരുടെ കടുത്ത നിലപാട്
ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: കാര്യവട്ടത്തെ അവസാന 3 മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു