ഏഷ്യന്‍ കപ്പ്: ബഹ്‌റൈനെതിരെ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം

By Web TeamFirst Published Jan 14, 2019, 9:27 PM IST
Highlights

ഏഷ്യന്‍ കപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ന് ബഹ്‌റൈനെതിരെ നിര്‍ണായക മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ പ്ലയിങ് ഇലവനില്‍ ഒരുമാറ്റം.  മധ്യനിരയില്‍ അനിരുദ്ധ് താപയെ മാറ്റി ഇന്ന് റൗളിങ് ബോര്‍ജസിനെയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ കളിപ്പിക്കുന്നത്.

അബുദാബി: ഏഷ്യന്‍ കപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ന് ബഹ്‌റൈനെതിരെ നിര്‍ണായക മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ പ്ലയിങ് ഇലവനില്‍ ഒരുമാറ്റം.  മധ്യനിരയില്‍ അനിരുദ്ധ് താപയെ മാറ്റി ഇന്ന് റൗളിങ് ബോര്‍ജസിനെയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ കളിപ്പിക്കുന്നത്. മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. 

അനസിനും സന്ദേശ് ജിങ്കാനുമൊപ്പം സുഭാഷിഷ് ബോസ്, പ്രിതം കോട്ടാല്‍ എന്നിവരാണ് പ്രതിരോധത്തില്‍. മധ്യനിര ബോര്‍ജസിനൊപ്പം പ്രണോയ് ഹാള്‍ഡര്‍ കളിക്കും. ഹാള്‍ദര്‍ ആണുള്ളത്. പ്രണോയ് ആണ് ഇന്ന് ക്യാപ്റ്റന്‍ ആം ബാന്‍ഡും അണിയുന്നത്. വിങ്ങുകളില്‍ ഹാളിചരണും ഉദാന്ത സിങും കളിക്കും. സുനില്‍ ഛേത്രിയും ആഷിഖും മുന്നേറ്റത്തില്‍ അണിനിരക്കും. 

ഇന്ത്യന്‍ ടീം: ഗുര്‍പ്രീത്, പ്രിതം കോട്ടാല്‍, അനസ് എടത്തൊടിക, സന്ദേശ് ജിങ്കന്‍, സുഭാഷിഷ് ബോസ്, റൗളിങ് ബോര്‍ജസ്, പ്രണോയ് ഹാള്‍ഡര്‍, ഹാളിചരണ്‍, ആഷിഖ് കുരുണിയന്‍, ഉദാന്ത സിങ്, സുനില്‍ ഛേത്രി.

click me!