
കൊളംബോ: വിരാട് കോലിയുടെയും രോഹിത് ശര്‍മ്മയുടെയും സെഞ്ചുറി മികവില്‍ ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലി 96 പന്തില്‍ 131 റണ്‍സെടുത്തു. ഏകദിനത്തിലെ കോലിയുടെ 29-ാം സെഞ്ചുറിയാണിത്.ഓപ്പണര്‍ രോഹിത് ശര്‍മ്മ 88 പന്തില്‍ 104 റണ്‍സ് നേടി.
24.1 ഓവറില്‍ സിരിവര്‍ധനയെ ബൗണ്ടറി നേടിയാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 17 ബൗണ്ടരികളും രണ്ട് സിക്സുകളും കോലിയുടെ ഇന്നിംഗ്സിന് മാറ്റുകൂട്ടി. കോലിയുടെ വിക്കറ്റ് നേടിയതോടെ മലിംഗ ഏകദിനത്തില്‍ 300 വിക്കറ്റുകള്‍ പുര്‍ത്തിയാക്കി. രോഹിത് ശര്‍മ്മ 11 ബൗണ്ടറികളും 3 സിക്സുകളും നേടി. ഏയ്ഞ്ചലോ മാത്യൂസിനാണ് സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ വിക്കറ്റ്.
ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍, ഹര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവര്‍ക്ക് തിളങ്ങാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!