ജോഹര്‍ ജൂനിയര്‍ ഹോക്കിയില്‍ ഇന്ത്യ അമേരിക്കയെ തകര്‍ത്ത് 22-0ന്

By Web DeskFirst Published Oct 26, 2017, 10:04 AM IST
Highlights

കുലാലംപുര്‍: മലേഷ്യയിലെ‍ സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം. ഇന്ത്യ മറുപടിയില്ലാത്ത 22 ഗോളിന് അമേരിക്കയെ തകര്‍ത്തു. ഇന്ത്യയ്‌ക്ക് വേണ്ടി വിശാല്‍ അന്തില്‍, ദില്‍പ്രീത് സിങ്, ഹര്‍മന്‍ജിത് സിങ്, അഭിഷേക് എന്നിവര്‍ ഹാട്രിക്ക് നേടി. അഞ്ചു ഗോള്‍ നേടിയ ഹര്‍മന്‍ജിത് സിങ് ആണ് ടോപ് സ്‌കോറര്‍. അഭിഷേക് നാലു ഗോള്‍ നേടി. മനീന്ദര്‍ സിങ് രണ്ടു ഗോള്‍ നേടി. ഇന്ത്യന്‍ ടീമിലെ പത്തുപേര്‍ സ്‌കോര്‍ ചെയ്തപ്പോള്‍, മറുവശത്ത് ഒന്നു ചെയ്യാനാകാതെ പരുങ്ങുകയായിരുന്നു ദുര്‍ബലരായ അമേരിക്ക. നേരത്തെ ഓസ്‌ട്രേലിയയോട് 0-19നും ബ്രിട്ടനോട് 0-11നും അമേരിക്ക തോറ്റിരുന്നുയ ജപ്പാനെ 3-2ന് തോല്‍പ്പിച്ച ഇന്ത്യയ്‌ക്ക് പക്ഷേ രണ്ടാമത്തെ മല്‍സരത്തില്‍ ആതിഥേയരയാ മലേഷ്യയോട് 1-2ന് പരാജയം രുചിക്കേണ്ടിവന്നു. അടുത്ത കളിയില്‍ കരുത്തരായ ഓസ്ട്രേലിയയെ ഇന്ത്യയ്‌ക്ക് നേരിടേണ്ടത്.

click me!