'യോയോ' കടമ്പ കടന്നില്ല: ചരിത്ര ടെസ്റ്റില്‍ ഷമിയില്ല

Web Desk |  
Published : Jun 11, 2018, 09:14 PM ISTUpdated : Jun 29, 2018, 04:09 PM IST
'യോയോ' കടമ്പ കടന്നില്ല: ചരിത്ര ടെസ്റ്റില്‍ ഷമിയില്ല

Synopsis

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ നിന്ന് പുറത്ത്

ബെംഗളൂരു: യോയോ ടെസ്റ്റില്‍ പരാജയപ്പെട്ട പേസര്‍ മുഹമ്മദ് ഷമി അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ നിന്ന് പുറത്ത്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നസ് ടെസ്റ്റില്‍ ഷമി പരാജയപ്പെട്ടായി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു. ഫാസ്റ്റ് ബൗളര്‍ നവ്‌ദീപ് സൈനിയാണ് ഷമിക്ക് പകരക്കാരന്‍. 

ബെംഗളൂരുവില്‍ ജൂണ്‍ 14 മുതലാണ് അഫ്ഗാനെതിരായ ചരിത്ര ടെസ്റ്റ് മത്സരം. അഫ്ഗാന്‍റെ ടെസ്റ്റ് അരങ്ങേറ്റമാണിത്. ഇന്ത്യ എ പേസര്‍മാരായ മുഹമ്മദ് സിറാജ്, രജനീഷ് ഗുര്‍ബാനി എന്നിവരോട് സീനിയര്‍ ടീമിന്‍റെ പരിശീലനത്തില്‍ പങ്കെടുക്കാനും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങള്‍ക്ക് ഇരുവരും നെറ്റില്‍ പന്തെറിയും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവിന് ആദ്യ പന്തില്‍ കഴിഞ്ഞത് ഇന്ന് സഞ്ജുവിനാവുമോ, വാംഖഡെയില്‍ ബുംറക്കെതിരെ 'ചേട്ട'ന്‍റെ ആദ്യ സിക്സ് പ്രതീക്ഷിച്ച് ആരാധകര്‍
ഐപിഎല്‍ 2026: മുംബൈക്കൊ അതോ ചെന്നൈക്കോ, എല്‍ ക്ലാസിക്കോയില്‍ മേല്‍ക്കൈ ആര്‍ക്ക്?