ട്വന്റി-20: ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ടോസ്, ടീമില്‍ ഒരു മാറ്റം

By Web TeamFirst Published Nov 21, 2018, 1:01 PM IST
Highlights

ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പേസും ബൗണ്‍സുമുള്ള പിച്ചില്‍ സ്കോര്‍ പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ടോസിനുശേഷം കോലി പറഞ്ഞു. ഇന്നലെ പ്രഖ്യാപിച്ച 12 അംഗ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെയാണ് അന്തിമ ഇലവനില്‍ നിന്ന് ഇന്ത്യ ഒഴിവാക്കിയത്.

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പേസും ബൗണ്‍സുമുള്ള പിച്ചില്‍ സ്കോര്‍ പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ടോസിനുശേഷം കോലി പറഞ്ഞു. ഇന്നലെ പ്രഖ്യാപിച്ച 12 അംഗ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെയാണ് അന്തിമ ഇലവനില്‍ നിന്ന് ഇന്ത്യ ഒഴിവാക്കിയത്.

ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമില്‍ ഓസീസും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. നേഥന്‍ കോള്‍ട്ടര്‍നൈലിനു പകരം സ്പിന്നര്‍ ആദം സാംപ ഓസീസ് ടീമിലെത്തി. വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ വിശ്രമത്തിന് ശേഷമാണ് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തുന്നത്.

ഇന്ത്യന്‍ നിരയില്‍ പേസര്‍മാരായി ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂമ്രയും ഖലീല്‍ അഹമ്മദും കളിക്കുന്നു. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും ക്രുനാന്‍ പാണ്ഡ്യയുമാണുള്ളത്. രോഹിത്തും ധവാനും ഓപ്പണര്‍മാരാകുമ്പോള്‍ വണ്‍ഡൗണായി കോലിയും കെ എല്‍ രാഹുലും റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും ടീമിലുണ്ട്.

നായകന്‍ ആരോൺ ഫിഞ്ച്, ഗ്ലെന്‍ മാക്സ്‌വെല്‍, ക്രിസ് ലിന്‍ എന്നിവര്‍ക്കൊപ്പം ബിഗ് ബാഷിലും ഐപിഎല്ലിലും മികവ്  തെളിയിച്ചിട്ടുള്ളവരും ആതിഥേയരുടെ പാളയത്തിലുണ്ട്. എന്നാൽ പാകിസ്ഥാനോടും ദക്ഷിണാഫ്രിക്കയോടും തോറ്റ ശേഷം ഇന്ത്യക്ക് മുന്നിലെത്തുന്ന കംഗാരുക്കള്‍ക്ക് പോരാട്ടം കടുപ്പമാകും

click me!