പെര്‍ത്തില്‍ വിക്കറ്റില്‍ 'ആറാടി', ഷമിക്ക് റെക്കോര്‍ഡ്

By Web TeamFirst Published Dec 17, 2018, 1:25 PM IST
Highlights

11 മത്സരങ്ങളില്‍ നിന്നാണ് ഷമി 44 വിക്കറ്റെടുത്തത്. ഈ വര്‍ഷം 39 വിക്കറ്റെടുത്തിട്ടുള്ള ജസ്പ്രീത് ബൂമ്രയാണ് ഷമിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. ഒരു കലണ്ടര്‍ വര്‍ഷം 37 വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുള്ള വെങ്കിടേഷ് പ്രസാദും ജവഗല്‍ ശ്രീനാഥുമാണ് മൂന്നാം സ്ഥാനത്ത്.

പെര്‍ത്ത്: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ആറു വിക്കറ്റുമായി ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടിയ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ റെക്കോര്‍ഡ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ പേസര്‍ എന്ന റെക്കോര്‍ഡ‍ാണ് ഷമി സ്വന്തം പേരിലാക്കിയത്. പെര്‍ത്തില്‍ ആറ് വിക്കറ്റ് വീഴ്ത്തിയതോടെ ഷമിയുടെ ഈ വര്‍ഷത്തെ വിക്കറ്റ് നേട്ടം 44 ആയി.

11 മത്സരങ്ങളില്‍ നിന്നാണ് ഷമി 44 വിക്കറ്റെടുത്തത്. ഈ വര്‍ഷം 39 വിക്കറ്റെടുത്തിട്ടുള്ള ജസ്പ്രീത് ബൂമ്രയാണ് ഷമിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. ഒരു കലണ്ടര്‍ വര്‍ഷം 37 വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുള്ള വെങ്കിടേഷ് പ്രസാദും ജവഗല്‍ ശ്രീനാഥുമാണ് മൂന്നാം സ്ഥാനത്ത്.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മുഴുവന്‍ ടെസ്റ്റിലും കളിച്ച ഷമി ഓസീസിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും കളിച്ചു.
 
6 wickets for Shami. His career best figures. 3 for Bumrah and 1 for Ishant. Australia 243. India require 287 to win pic.twitter.com/JPTmqtzguY

— BCCI (@BCCI)

ഈ വര്‍ഷം വിദേശത്ത് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത പേസ് ബൗളറും ഷമിയാണ്. 56 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഷമി ടെസ്റ്റിലെ തന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. 28 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തതായിരുന്നു ഇതിന് മുമ്പ് ടെസ്റ്റില്‍ ഷമിയുടെ മികച്ച ബൗളിംഗ്. ടെസ്റ്റ് കരിയറിലെ നാലാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ് ഷമി ഇന്ന് സ്വന്തമാക്കിയത്.

click me!