'ഒന്നു രണ്ടു സിക്സൊക്കെ അടിക്കൂ'; വിക്കറ്റിന് പിന്നില്‍ നിന്ന് പാറ്റ് കമിന്‍സിനെ പ്രകോപിപ്പിച്ച് പന്ത്

Published : Dec 10, 2018, 05:11 PM IST
'ഒന്നു രണ്ടു സിക്സൊക്കെ അടിക്കൂ'; വിക്കറ്റിന് പിന്നില്‍ നിന്ന് പാറ്റ് കമിന്‍സിനെ പ്രകോപിപ്പിച്ച് പന്ത്

Synopsis

എല്ലാവരും പൂജാരയല്ല പാറ്റ്, ഇവിടെ പിടിച്ചുനില്‍ക്കാന്‍ പാടാണ്, ഒന്നു രണ്ട് സിക്സൊക്കെ അടിക്കു പാറ്റ്, എന്താ പാറ്റ് മോശം പന്തുകളെ അതിര്‍ത്തി കടത്തുന്നില്ലെ... എന്ന് തുടര്‍ച്ചായായി ചോദിച്ച് പന്ത് പാറ്റ് കമിന്‍സിനെ പ്രകോപിപ്പിച്ചു

അഡ്‌ലെയ്ഡ്: ഇന്ത്യാ-ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റിന് പിന്നില്‍ മിന്നുന്ന ഫോമിലായിരുന്നു റിഷഭ് പന്ത്. 11 ക്യാച്ചുകളെടുത്ത പന്ത് ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന വിക്കറ്റ് കീപ്പറുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു.

ഇതുമാത്രമല്ല, ആദ്യ ടെസ്റ്റില്‍ പന്തിനെ ശ്രദ്ധേയനായക്കിയത്. വിക്കറ്റിന് പിന്നില്‍ നിന്ന് തുടര്‍ച്ചയായി ഓസീസ് ബാറ്റ്സ്മാന്‍മാരെ വാക്കുകള്‍കൊണ്ട് പ്രകോപിപ്പിച്ചും പന്ത് ശ്രദ്ധേയനായി. പാറ്റ് കമിന്‍സും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു പന്തിന്റെ രസകരമായ സംഭാഷണങ്ങളിലൊന്ന്.

എല്ലാവരും പൂജാരയല്ല പാറ്റ്, ഇവിടെ പിടിച്ചുനില്‍ക്കാന്‍ പാടാണ്, ഒന്നു രണ്ട് സിക്സൊക്കെ അടിക്കു പാറ്റ്, എന്താ പാറ്റ് മോശം പന്തുകളെ അതിര്‍ത്തി കടത്തുന്നില്ലെ... എന്ന് തുടര്‍ച്ചായായി ചോദിച്ച് പന്ത് പാറ്റ് കമിന്‍സിനെ പ്രകോപിപ്പിച്ചു. സ്റ്റംപ് മൈക്കില്‍ പന്തിന്റെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ആവുകയും ചെയ്തു.

ഇത് താന്‍ ബോധപൂര്‍വം ചെയ്യുന്നതാണെന്ന് പന്ത് പിന്നീട് മത്സരശേഷം പറഞ്ഞു. ഞാന്‍ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ബൗളറെ ശ്രദ്ധിക്കാതെ ബാറ്റ്സ്മാന്‍മാര്‍ എന്നെ ശ്രദ്ധിക്കും. അതുതന്നെയാണ് നമുക്ക് വേണ്ടതുമെന്നായിരുന്നു മത്സരശേഷം പന്തിന്റെ പ്രതികരണം.

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍