പെര്‍ത്തിലും ഓസീസിനെ വീഴ്ത്തിയാല്‍ കോലിയെ കാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡ്

Published : Dec 13, 2018, 03:11 PM IST
പെര്‍ത്തിലും ഓസീസിനെ വീഴ്ത്തിയാല്‍ കോലിയെ കാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡ്

Synopsis

നിലവില്‍ ഏഷ്യക്ക് പുറത്ത് അഞ്ച് ടെസ്റ്റുകളാണ് കോലിയുടെ നേതൃത്വത്തിന്‍ ഇന്ത്യ ജയിച്ചത്. പെര്‍ത്തില്‍ ജയിച്ചാല്‍ ഏഷ്യക്ക് പുറത്ത് ആറ് വിജയങ്ങളെന്ന ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പം കോലിയുമെത്തും.

പെര്‍ത്ത്: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് നാളെ തുടക്കമാകാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിന്റെ വക്കിലാണ്. പെര്‍ത്തില്‍ ഓസ്ട്രേലിയയെ കീഴടക്കിയാല്‍ ഏഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ നായകനെന്ന സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പം കോലിയുമെത്തും.

നിലവില്‍ ഏഷ്യക്ക് പുറത്ത് അഞ്ച് ടെസ്റ്റുകളാണ് കോലിയുടെ നേതൃത്വത്തിന്‍ ഇന്ത്യ ജയിച്ചത്. പെര്‍ത്തില്‍ ജയിച്ചാല്‍ ഏഷ്യക്ക് പുറത്ത് ആറ് വിജയങ്ങളെന്ന ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പം കോലിയുമെത്തും. ഇതിനുപുറമെ പെര്‍ത്തിലും ജയിച്ചാല്‍ ടെസ്റ്റില്‍ 150 വിജയങ്ങള്‍ നേടുന്ന നാലാമത്തെ ടീമാവും ഇന്ത്യ. ഓസ്ട്രേലിയ(383), ഇംഗ്ലണ്ട്(364), വെസ്റ്റ് ഇന്‍ഡീസ്(171), ദക്ഷിണാഫ്രിക്ക(161) എന്നിവരാണ് ഇന്ത്യക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

പെര്‍ത്തില്‍ 25-ാം ടെസ്റ്റ് സെഞ്ചുറി നേടിയാല്‍ മറ്റൊരു വ്യക്തിഗത റെക്കോര്‍ഡും കോലിയെ കാത്തിരിക്കുന്നുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്നവരില്‍ കോലി മൂന്നാം സ്ഥാനത്തേക്ക് ഉയരും. മൂന്ന് ഫോര്‍മാറ്റിലുമായി 62 സെഞ്ചുറികള്‍ നേടിയിട്ടുള്ള ജാക്വിസ് കാലിസ്, കുമാര്‍ സംഗക്കാര എന്നിവരെ കോലി മറികടക്കും. പെര്‍ത്തില്‍ ജയിച്ചാല്‍ പരമ്പരയില്‍ 2-0 ലീഡെടുക്കുന്നതിനൊപ്പം ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യക്കാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി