പെര്‍ത്തില്‍ ജഡേജയും ഇഷാന്തും പരസ്പരം കൊമ്പുകോര്‍ത്തതുതന്നെ; ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടായി സംഭാഷണം പുറത്ത്

Published : Dec 19, 2018, 11:59 AM ISTUpdated : Dec 19, 2018, 12:02 PM IST
പെര്‍ത്തില്‍ ജഡേജയും ഇഷാന്തും പരസ്പരം കൊമ്പുകോര്‍ത്തതുതന്നെ; ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടായി സംഭാഷണം പുറത്ത്

Synopsis

എനിക്കുനേരെ നീ കൈയോങ്ങണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി, നിന്റെ ദേഷ്യം എന്നോട് തീര്‍ക്കേണ്ട എന്ന് ഇഷാന്ത് ജഡേജയോട് പറഞ്ഞപ്പോള്‍ എന്തിനാണ് ഇത്ര ചൂടാവുന്നത് എന്നായിരുന്നു ജഡേജ തിരിച്ചു ചോദിച്ചത്.

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടില്‍വെച്ച് ഇഷാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും പരസ്പരം കൊമ്പു കോര്‍ത്തത് തന്നെയെന്ന് വ്യക്തമായി. സ്റ്റംപ് മൈക്ക്  പിടിച്ചെടുത്ത സംഭാഷണങ്ങളിലാണ് ഇരുവരും ഹിന്ദിയില്‍ പരസ്പരം വെല്ലുവിളി നടത്തുകയായിരുന്നുവെന്ന് വ്യക്തമായത്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത ഇരുവരുടെയും സംഭാഷണം സംപ്രേക്ഷണം ചെയ്തില്ലെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ ഫോക്സ് സ്പോര്‍ട്സ് പുറത്തുവിട്ടു.

എനിക്കുനേരെ നീ കൈയോങ്ങണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി, നിന്റെ ദേഷ്യം എന്നോട് തീര്‍ക്കേണ്ട എന്ന് ഇഷാന്ത് ജഡേജയോട് പറഞ്ഞപ്പോള്‍ എന്തിനാണ് ഇത്ര ചൂടാവുന്നത് എന്നായിരുന്നു ജഡേജ തിരിച്ചു ചോദിച്ചത്. നിങ്ങളുടെ ദേഷ്യം ഞാന്‍ തീര്‍ത്തുതരാം. വെറുതെ അസംബന്ധം പറയരുതെന്ന് ജഡേജ തിരിച്ചടിച്ചു. പരസ്പരം വിരല്‍ ചൂണ്ടിയായിരുന്നു ഇരുവരും ഒന്നരമിനിട്ടോളം കൊമ്പുകോര്‍ത്തത്.

പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനം രണ്ടാം സെഷനില്‍ ഓസീസിന്‍റെ നഥാന്‍ ലിയോണും മിച്ചല്‍ സ്റ്റാര്‍ക്കും ബാറ്റ് ചെയ്യവേയായിരുന്നു സംഭവം. സബ്സ്‌റ്റിറ്റ്യൂട്ട് ഫീല്‍ഡറായി എത്തിയ  ജഡേജ,  ഇഷാന്തുമായി പരസ്യമായി വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ജഡേജയ്ക്ക് നേരെ വിരല്‍ ചൂണ്ടിയായിരുന്നു ഇഷാന്തിന്റെ സംസാരം. ബൗളിംഗ് എന്‍ഡിലുണ്ടായിരുന്ന ഷമിയും കുല്‍ദീപും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സമീര്‍ മിന്‍ഹാസ് 113 പന്തില്‍ 172, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയലക്ഷ്യം
ആഷസ് പരമ്പര നേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഓസ്ട്രേലിയ, ഇന്ത്യ ആറാം സ്ഥാനത്ത്